പ്രതികാര നടപടി; ഭിന്നശേഷിക്കാരനായ വില്ലേജ് ഓഫീസറെ സ്ഥലംമാറ്റി

ഭൂമാഫിയക്കെതിരെ നടപടിയെടുത്തതിനാണ് ഭിന്നശേഷിക്കാരനായ വില്ലേജ് ഓഫീസറെ സ്ഥലംമാറ്റിയത്.
Disabled village officer transferred
ഭിന്നശേഷിക്കാരനായ വില്ലേജ് ഓഫീസറെ സ്ഥലംമാറ്റി
Published on
Updated on

കൊല്ലം: ഭിന്നശേഷിക്കാരനായ വില്ലേജ് ഓഫീസർക്ക് നേരെ പ്രതികാര നടപടി. ഭൂമാഫിയക്കെതിരെ നടപടി സ്വീകരിച്ചതിനാണ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത്. ശാരീരിക പരിമിതികൾ വകവയ്ക്കാതെ പന്മന വില്ലേജ് ഓഫീസർ രാധാകൃഷ്ണപിള്ളയെ ദൂരക്ക് സ്ഥലം മാറ്റിയത്.

സ്ഥലം മാറ്റത്തിന് പിന്നിൽ ഭൂമാഫിയകളുടെ ഇടപെടലുണ്ട് എന്നാണ് ആക്ഷേപം. ഭരണകക്ഷിയിൽപ്പെട്ട ചിലരുടെ നിലം നികത്തൽ തടഞ്ഞതിലുള്ള പ്രതികാരമാണ് സ്ഥലംമാറ്റത്തിന് പിന്നിലെന്ന് രാധാകൃഷ്ണപിള്ള ഫേസ്ബുക്കിൽ കുറിച്ചു.

Disabled village officer transferred
ആരോഗ്യവകുപ്പിനെ പൊതുമധ്യത്തിൽ മോശമായി ചിത്രീകരിച്ചു; ഡോ.റീനയ്ക്കെതിരെ ഗുരുതര ആരോപണവുമായി സർക്കാർ

85 ശതമാനത്തിലധികം അംഗവൈകല്യമുള്ള വ്യക്തിയെ ദൂരത്തേക്ക് മാറ്റണമെങ്കിൽ പാലിക്കേണ്ട ചട്ടങ്ങൾ കാറ്റിൽ പറത്തിയാണ് തീരുമാനമെടുത്തിരിക്കുന്നത്. 10 കിലോമീറ്ററിലധികം ദൂരത്തേക്കുളള ഓഫീസിലേക്കാണ് ഇപ്പോൾ മാറ്റം കൊടുത്തിരിക്കുന്നത്. സ്ഥലം മാറ്റം തീരുമാനത്തിനെതിരെ രാധാകൃഷ്ണപിള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി.

Disabled village officer transferred
നീറുന്ന ഓർമ; കടലുണ്ടി ട്രെയിൻ ദുരന്തത്തിന് ഇന്ന് കാൽ നൂറ്റാണ്ട്
News Malayalam 24x7
newsmalayalam.com