ആലപ്പുഴ നൂറനാട് കരോൾ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി; നിരവധി പേർക്ക് പരിക്ക്

സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ സംഘർഷത്തിനിടെ പരിക്കേറ്റു
സംഘർഷത്തിൻ്റെ ദൃശ്യങ്ങൾ
സംഘർഷത്തിൻ്റെ ദൃശ്യങ്ങൾ
Published on
Updated on

ആലപ്പുഴ: നൂറനാട് കരിമുളയ്ക്കലിൽ കരോൾ സംഘങ്ങൾ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്ക്. രണ്ട് ക്ലബുകളുടെ നേതൃത്വത്തിൽ നടത്തിയ കരോൾ സംഘങ്ങൾ തമ്മിലാണ് സംഘർഷമുണ്ടായത്. സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ സംഘർഷത്തിനിടെ പരിക്കേറ്റു.

ക്രിസ്മസിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം രാത്രിയിലാണ് യുവ ക്ലബിന്റെ നേതൃത്വത്തിൽ കരോൾ സംഘം ഇറങ്ങിയത്. പതിനൊന്നരയോടെ സംഘം ലിബർട്ടി ക്ലബ്ബിന്റെ ഭാഗത്ത് എത്തിയതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമായി.പിന്നാലെ വാക്കേറ്റം സംഘർഷത്തിലേക്ക് വഴിമാറി.

സംഘർഷത്തിൻ്റെ ദൃശ്യങ്ങൾ
താമരശേരിയിൽ പൊലീസ് യുവാവിനെ മർദിച്ചതായി പരാതി; വ്യാജ പരാതിയെന്ന് പൊലീസ്

യുവ ക്ലബ്ബിൽ നിന്ന് പിരിഞ്ഞവർ ചേർന്ന് ആരംഭിച്ചതാണ് ലിബർട്ടി ക്ലബ്. മുൻവൈരാഗ്യമാണ് മർദ്ദനത്തിന് കാരണമെന്ന് യുവ ക്ലബ് അംഗങ്ങൾ പറയുന്നു. ആക്രമണത്തിൽ പലർക്കും തലയ്ക്ക് അടക്കം പരിക്കേറ്റു. ലിബർട്ടി ക്ലബിലെ ചിലർക്കും സംഘർഷത്തിൽ പരിക്കേറ്റു. ഇരു ക്ലബുകളുടെയും പരാതിയിൽ പൊലീസ് കേസെടുത്തു.

സംഘർഷത്തിൻ്റെ ദൃശ്യങ്ങൾ
പാലായിൽ പുളിക്കക്കണ്ടം കുടുംബത്തിൻ്റെ പിന്തുണ യുഡിഎഫിന്; 21 കാരി ദിയ ബിനു പുളിക്കക്കണ്ടം ചെയർപേഴ്സൺ സ്ഥാനാർഥി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com