തൃശൂർ: പുതിയ രാഷ്ട്രീയ പാർട്ടിയായ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിൽ പിറക്കും മുൻപേ കലഹം. ജനതാദൾ (എസ്) ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിൽ ലയിക്കുന്നതിനെതിരെ എതിർപ്പുമായി ഒരു വിഭാഗം രംഗത്തെത്തി. മാത്യൂ ടി. തോമസും കെ. കൃഷ്ണൻകുട്ടിയും നയിക്കുന്ന പാർട്ടിയിൽ നടക്കുന്നത് ഏകാധിപത്യം മാത്രമെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജോസ് സി. ജേക്കബ് പറഞ്ഞു. നേതൃത്വത്തോട് എതിർപ്പുള്ളവരെ ഏകോപിപ്പിച്ച് നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് രാഷ്ട്രീയ നയം പ്രഖ്യാപിക്കുമെന്നുമെന്നും ജോസ് സി. ജേക്കബ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
ലയനം സംബന്ധിച്ച് പാർട്ടി കമ്മിറ്റികൾ വിളിക്കുകയോ കീഴ്ഘടകങ്ങളുമായി ചർച്ച നടത്തുകയോ ഉണ്ടായിട്ടില്ല. ജനുവരി 17ന് നിശ്ചയിച്ച ലയനവും ഇത് സംബന്ധിച്ച് ഇന്ന് നടക്കുന്ന വാർത്ത സമ്മേളനവും കൂടിയാലോചനകളില്ലാതെയാണ്. മൂന്നര വർഷത്തിനിടയിൽ സംസ്ഥാന കമ്മിറ്റി വിളിക്കുന്നത് ലയനം ഉറപ്പിച്ച ശേഷം മാത്രമാണ്. വ്യക്തിതാത്പര്യം മാത്രം മുൻ നിർത്തി പ്രവർത്തിക്കുന്ന നേതാക്കളുമായി വിയോജിപ്പുള്ളവർ ലയനത്തിൽ നിന്നും വിട്ടു നിൽക്കും. നേതൃത്വത്തോട് എതിർപ്പുള്ളവരെ ഏകോപിപ്പിച്ച് നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് രാഷ്ട്രീയ നയം പ്രഖ്യാപിക്കുമെന്നുമെന്നും ജോസ് സി. ജേക്കബ് ന്യൂസ് മലയാളത്തോട് പറഞ്ഞു.