രമ്യ ഹരിദാസിൻ്റെ സ്ഥാനാർഥിത്വം: ദളിത് കോൺഗ്രസ് നേതാക്കൻമാർക്കിടയിൽ അതൃപ്തി

ദളിത് സ്ഥാനാർഥിയെ പരിഗണിച്ചില്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്ന് നേതാക്കൾ
രമ്യ ഹരിദാസ്
രമ്യ ഹരിദാസ്
Published on
Updated on

തിരുവനന്തപുരം:ചിറയിൻകീഴിൽ രമ്യ ഹരിദാസിനെ സ്ഥാനാർഥി ആക്കാൻ പരിഗണിക്കുന്നതിൽ അതൃപ്തി അറിയിച്ച് ദളിത് കോൺഗ്രസ് നേതാക്കൾ. രമ്യ ഹരിദാസിനെയും നേതാക്കളെയും കണ്ട് ചിറയിൻകീഴ് മണ്ഡലത്തിലേക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ അത് പരിഗണിക്കാതെയാണ് സ്ഥാനാർഥിയാക്കാനുള്ള നീക്കം നടക്കുന്നതെന്നുമാണ് ആരോപണം.

ജില്ലയിൽ കഷ്ടപ്പെടുന്ന ആളുകളെ ഒഴിവാക്കി പുറമെ നിന്നുള്ള ആളെ സ്ഥാനാർഥിയാക്കുന്നതിനെ നേതാക്കൾ അപലപിച്ചു. ജില്ലയിൽ നിന്നുള്ള ദളിത് സ്ഥാനാർഥിയെ പരിഗണിച്ചില്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്ന് അവർ പറഞ്ഞു.

രമ്യ ഹരിദാസ്
"പി.എ. മുഹമ്മദ് റിയാസ് സഞ്ചരിച്ച ജീപ്പിന് ഫിറ്റ്നസില്ല"; മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ബിജെപി

അടൂർ പ്രകാശ് എംപിയുടെ താൽപ്പര്യമാണ് രമ്യ ഹരിദാസിനെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിന് പിന്നിലെന്ന് നേതാക്കൾ ആരോപിച്ചു. ചിറയിൻകീഴിൽ മത്സരിച്ചില്ലെങ്കിൽ മറ്റ് മണ്ഡലങ്ങളിലേക്ക് ദളിത് നേതാക്കളെ പരിഗണിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

രമ്യ ഹരിദാസ്
സി.സി. മുകുന്ദനെതിരെ നിയമ നടപടി; മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ച് ഗീതാ ഗോപി
News Malayalam 24x7
newsmalayalam.com