'ചർച്ച നടന്നത് സിപിഐയും കേരള കോൺഗ്രസ് എമ്മുമായി മാത്രം'; സീറ്റ് വിഭജനത്തെ ചൊല്ലി എൽഡിഎഫിലും അതൃപ്തി

ചെറുപാർട്ടികളുമായി പ്രാഥമിക ചർച്ച പോലും നടന്നില്ലെന്നാണ് വിമർശനം...
'ചർച്ച നടന്നത് സിപിഐയും കേരള കോൺഗ്രസ് എമ്മുമായി മാത്രം'; സീറ്റ് വിഭജനത്തെ ചൊല്ലി എൽഡിഎഫിലും അതൃപ്തി
Source: Screengrab
Published on
Updated on

കണ്ണൂർ: സീറ്റ് വിഭജനത്തെ ചൊല്ലി എൽഡിഎഫിലും അതൃപ്തി. ചെറുപാർട്ടികളുമായി പ്രാഥമിക ചർച്ച പോലും നടന്നില്ലെന്നാണ് വിമർശനം. ഐഎസ്ജെഡിക്കും ആർജെഡിക്കും ഐഎൻഎല്ലിനും അതൃപ്തിയുണ്ട്. ചർച്ച നടന്നത് സിപിഐ, കേരള കോൺഗ്രസ് എം എന്നിവരുമായി മാത്രമെന്നാണ് ആക്ഷേപം.

കൂടുതൽ സീറ്റുകൾ ചോദിക്കരുതെന്ന് മറ്റ് പാർട്ടികൾക്ക് സിപിഐഎം നിർദേശം. കഴിഞ്ഞ ദിവസം നടന്ന എൽഡിഎഫ് യോഗത്തിലാണ് നിർദേശം. സീറ്റുകൾ നിശ്ചയിച്ച് നൽകാത്തത് തിരിച്ചടിയാകുമെന്നാണ് ചെറുപാർട്ടികൾ പറയുന്നത്.

News Malayalam 24x7
newsmalayalam.com