"കടന്നുവന്ന രാഷ്ട്രീയ വഴികൾ മറക്കരുത്"; സിഎംആർഎൽ-എക്സാലോജിക് കേസിലെ സർക്കാർ നിലപാടിൽ കോൺഗ്രസിൽ അതൃപ്തി

ഉമ്മൻചാണ്ടിക്ക് എതിരായ പിണറായിയുടെ നീക്കങ്ങൾ ആവർത്തിച്ച് പറഞ്ഞ് മാത്യു കുഴൽനാടൻ എംഎൽഎ.
Dissatisfaction within the Congress over the government's stance in the CMRL-Exalogic case
സിഎംആർഎൽ-എക്സാലോജിക് കേസിലെ സർക്കാർ നിലപാടിനെച്ചൊല്ലി കോൺഗ്രസിൽ അതൃപ്തി
Published on: 
Updated on: 

കൊച്ചി: സിഎംആർഎൽ- എക്സാലോജിക് കേസിലെ സർക്കാർ നിലപാടിനെച്ചൊല്ലി കോൺഗ്രസിൽ തമ്മിലടി രൂക്ഷം. കിട്ടുന്ന അവസരം വേണ്ടെന്നു വെക്കാനല്ല സർക്കാരിനെ തെരഞ്ഞെടുത്തതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആഞ്ഞടിച്ചു. അനുഭവിച്ചതെല്ലാം മറക്കണോ എന്നും ചോദ്യം.

കടന്നുവന്ന രാഷ്ട്രീയ വഴികള്‍ മറക്കരുതെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നേതൃത്വത്തെ ഓർമിപ്പിച്ചു. പൊതുപരിപാടിയിൽ നടന്ന പ്രസംഗത്തിലാണ് മാത്യു കുഴൽനാടൻ തൻ്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്.

Dissatisfaction within the Congress over the government's stance in the CMRL-Exalogic case
രാഷ്ട്രീയ വാക്പോര്, കൂക്കിവിളി... നാല് പതിറ്റാണ്ടുകളുടെ സ്വപ്നം പൂവണിഞ്ഞ മാക്കേക്കടവ്-നേരേകടവ് പാലം ഉദ്ഘാടനത്തിനിടെ നാടകീയ രംഗങ്ങൾ

കേസിലെ രാഷ്ട്രീയമായ കാര്യങ്ങളാണ് പൊതുവേദിയില്‍ പറഞ്ഞത്. സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല. പറയേണ്ട കാര്യങ്ങളൊക്കെ പാര്‍ട്ടിയില്‍ പറഞ്ഞിട്ടുണ്ട്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പിണറായി വിജയന്‍ സര്‍ക്കാര്‍ വേട്ടയാടിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മറക്കാന്‍ കഴിയില്ലെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

കടന്നുപോയ വഴികളും അനുഭവങ്ങളുമൊക്കെ നമ്മുടെ പ്രതികരണങ്ങളെയും പ്രകൃതത്തെയും സ്വാധീനിക്കും. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ള മുന്‍നിര മന്ത്രിമാര്‍ ഇരിക്കുന്ന വേദിയിലാണ് കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. അവര്‍ ശ്രദ്ധാപൂര്‍വം കേട്ടിട്ടുണ്ട്. അവരുടെ ഭാഗവും യോഗത്തില്‍ പറഞ്ഞിട്ടുണ്ട്. അതെല്ലാം ജനാധിപത്യപരമായിട്ടാണ് കാണുന്നതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പിണറായി വിജയന്‍ സര്‍ക്കാര്‍ വേട്ടയാടിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മറക്കാന്‍ കഴിയില്ല. അധികാരം ഉള്ളതുകൊണ്ടാണ് പിണറായി വിജയന് അതു സാധിച്ചത്. അധികാരം ദുരുപയോഗപ്പെടുത്തി ഉമ്മന്‍ചാണ്ടിയെപ്പോലൊരു നേതാവിനെ വിചാരണ നടത്തുകയായിരുന്നു. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന് മുന്നില്‍ ഉമ്മന്‍ചാണ്ടി ഇരിക്കുന്ന ചിത്രം ഇന്നും കാണുമ്പോഴും ഒരു വൈകാരികമായ ബുദ്ധിമുട്ട് ഉണ്ടാക്കും. ഒരു തെറ്റും ചെയ്യാത്ത ഒരു മനുഷ്യനെ ലോകത്തിന് മുന്നില്‍ വിചാരണ ചെയ്ത കാഴ്ച മറക്കാന്‍ പറ്റില്ലെന്നും എംഎൽഎ പറഞ്ഞു.

Dissatisfaction within the Congress over the government's stance in the CMRL-Exalogic case
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പത്തോളം സ്പാകളിലെത്തിച്ച് ലൈംഗിക ചൂഷണം; ഇടപാടുകാർക്ക് വിറ്റത് അമ്മയുടെ സഹോദരി

Related Stories

സിഎംആർഎൽ-എക്സാലോജിക് കേസ്: സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാട് ശരിയല്ലെന്ന് മാത്യു കുഴൽനാടൻ, സ്വീകരിച്ചത് പക്വമായ നിലപാടെന്ന് ചെന്നിത്തല
രാഹുൽ ഗാന്ധി
"തൃശൂരിലെ കോണ്‍ഗ്രസ് നേതാക്കളുമായി പിണക്കമുണ്ടെന്നത് സത്യം"; വിഭാഗീയതയില്‍ അതൃപ്തി തുറന്നുപറഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശന്‍
ജോയ് മാത്യു, രവീന്ദ്രൻ
News Malayalam 24x7
newsmalayalam.com