ബോർഡ്-കോർപ്പറേഷൻ നിയമനം വൈകുന്നതിൽ കോൺഗ്രസിൽ പൊട്ടിത്തെറി; ഉണ്ണിത്താൻ്റെ പരസ്യ പ്രസ്താവനകളിൽ ഡിസിസിക്ക് അമർഷം

കെപിസിസി നിയന്ത്രിച്ചില്ലെങ്കിൽ ഉണ്ണിത്താനെതിരെ പരസ്യ പ്രതികരണം നടത്തുമെന്നും, അതിന് ശേഷം ഞങ്ങളോട് ചോദിക്കരുതെന്നും കാസർഗോഡ് ഡിസിസി ഭാരവാഹികൾ നേതൃത്വത്തിന് മുന്നറിയിപ്പ് നൽകി.
RajMohan Unnithan
Published on: 
Updated on: 

തിരുവനന്തപുരം: ബോർഡ്-കോർപ്പറേഷൻ നിയമനം വൈകുന്നതിൽ കോൺഗ്രസിൽ പൊട്ടിത്തെറി. മുതിർന്ന എ. ഗ്രൂപ്പ് നേതാവ് എം.എം. ഹസനാണ് അതൃപ്തി തുറന്നുപറഞ്ഞ് രംഗത്തെത്തിയത്. എ ഗ്രൂപ്പിന് മാത്രമല്ല, പാർട്ടിയിലെ എല്ലാവർക്കും അതൃപ്തിയുണ്ടെന്ന് ഹസൻ തുറന്നുപറച്ചിൽ നടത്തി. തീരുമാനം നീളുന്നതിൽ കെപിസിസി നേതൃയോഗത്തിലും വിമർശനമുയർന്നു.

രാജ്മോഹൻ ഉണ്ണിത്താൻ്റെ പരസ്യ പ്രസ്താവനകളിൽ കാസർഗോഡ് ഡിസിസിയും അമർഷം പ്രകടമാക്കി. അർഹമായ പ്രാതിനിധ്യം ബോർഡ് കോർപ്പറേഷൻ വിഭജനത്തിൽ ഇല്ലെന്ന് ഡിസിസി പ്രസിഡൻ്റുമാർ യോഗത്തിൽ പരാതിപ്പെട്ടു. കെപിസിസി നിയന്ത്രിച്ചില്ലെങ്കിൽ ഉണ്ണിത്താനെതിരെ പരസ്യ പ്രതികരണം നടത്തുമെന്നും, അതിന് ശേഷം ഞങ്ങളോട് ചോദിക്കരുതെന്നും കാസർഗോഡ് ഡിസിസി ഭാരവാഹികൾ നേതൃത്വത്തിന് മുന്നറിയിപ്പ് നൽകി.

RajMohan Unnithan
"കമ്യൂണിക്കേഷന്‍ കൃത്യമായി ലഭിച്ചില്ല, ഞാനാകെ കണ്‍ഫ്യൂഷനിലായി"; കാസർഗോഡ് പോകാന്‍ ടിക്കറ്റെടുത്തിരുന്നെന്ന് തിരുവഞ്ചൂര്‍

ഒരു മണിക്കൂർ നീണ്ട ഓൺലൈൻ ചർച്ചയിലാണ് രാജ്മോഹൻ ഉണ്ണിത്താനെ നിയന്ത്രിക്കണമെന്ന് കാസർഗോഡ് ഡിസിസി പ്രസിഡൻ്റ് അടക്കം ആവശ്യപ്പെട്ടത്. ഇന്നലെ രാത്രി നടന്ന കെപിസിസി ഭാരവാഹി യോഗത്തിലായിരുന്നു രൂക്ഷ വിമർശനം. അപ്രിയ സത്യങ്ങൾ പറയുന്നതിലെ അസ്വസ്ഥതയാണിതെന്നും എന്തെങ്കിലും പറയാനുണ്ടെങ്കിൽ മുഖത്ത് നോക്കി പറയണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ തിരിച്ചടിച്ചു.

"എൻ്റെ പ്രതികരണങ്ങൾ ആരെയാണ് അസ്വസ്ഥമാക്കുന്നതെന്ന് മനസ്സിലാവുന്നുണ്ട്. ഡിസിസി ഭാരവാഹികൾ മാത്രം പങ്കെടുത്ത നടന്ന യോഗത്തിലെ വിവരങ്ങൾ എങ്ങനെ പുറത്തുവന്നു തനിക്കറിയില്ല. കെപിസിസി പ്രസിഡൻ്റ് ആകാനുള്ള ആഗ്രഹം നേരിട്ട് നേതൃത്വത്തെ അറിയിച്ചതാണ്. തുറന്നുപറച്ചിലുകൾ തുടരും," രാജ് മോഹൻ ഉണ്ണിത്താൻ വിമർശിച്ചു.