"വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോര്‍"; തദ്ദേശവകുപ്പില്‍ ഐഎഎസ് പോരെന്ന വാര്‍ത്തകള്‍ തള്ളി ദിവ്യ എസ്. അയ്യര്‍

ഭാവനാവിരാജിതമായ പ്രചാരണങ്ങള്‍ക്ക് വിരാമമിടണമെന്നും ദിവ്യ കുറിപ്പില്‍ അഭ്യര്‍ഥിച്ചു.
"വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോര്‍"; തദ്ദേശവകുപ്പില്‍ ഐഎഎസ് പോരെന്ന വാര്‍ത്തകള്‍ തള്ളി ദിവ്യ എസ്. അയ്യര്‍
Published on: 
Updated on: 

തദ്ദേശവകുപ്പിൽ ഐഎഎസ് പോരെന്ന വാർത്തകൾ തള്ളി ദിവ്യ എസ്. അയ്യർ. പോരും ഇല്ല, പോരാത്തതിനു മത്സരവും ഇല്ലെന്ന് ദിവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വ്യക്തമായ നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് കൃത്യനിര്‍വഹണം നടത്തിയിട്ടുണ്ട് എന്നതാണ് സത്യം. ഭാവനാവിരാജിതമായ പ്രചാരണങ്ങള്‍ക്ക് വിരാമമിടണമെന്നും ദിവ്യ കുറിപ്പില്‍ അഭ്യര്‍ഥിച്ചു. വകുപ്പില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ പോരില്ലെന്നും എന്നാല്‍ മത്സരമുണ്ടെന്നും മന്ത്രി കെ.എം. ഷാജിയും പ്രതികരിച്ചിരുന്നു.

"വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോര്‍"; തദ്ദേശവകുപ്പില്‍ ഐഎഎസ് പോരെന്ന വാര്‍ത്തകള്‍ തള്ളി ദിവ്യ എസ്. അയ്യര്‍
'എഫ്ഐആര്‍ ഇട്ട് അന്വേഷിക്കണം'; പിണറായിക്കും റിയാസിനും കുരുക്ക്; ഹൈക്കോടതിയില്‍ ജയിച്ചത് ഇഡി, സര്‍ക്കാരിന് തിരിച്ചടി

ദിവ്യയുടെ വാക്കുകള്‍

മനുഷ്യരെ സ്നേഹിക്കുന്നു, പുല്‍കുന്നു, പുകഴ്ത്തുന്നു എന്ന് മാത്രമേ ഇന്നു വരെ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും എന്നെ 'പഴിചാരി' കേട്ട ഓര്‍മ്മയുള്ളൂ.

ഇപ്പോള്‍ പോര്, മത്സരം, ചേരിതിരിവ് എന്നൊക്കെ കേള്‍ക്കുമ്പോള്‍

അത് ഞാന്‍ അല്ല, എന്നെക്കുറിച്ച് അല്ല എന്ന ഉറച്ചബോധ്യം മനസ്സില്‍ തെളിയുന്നുണ്ട്. ഒരുനാളും ഒരാളോടും ഞങ്ങള്‍ക്ക് തോന്നാത്ത വികാരങ്ങളാണ് ഇവ.

വ്യക്തമായ നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഞങ്ങള്‍ കൃത്യനിര്‍വഹണം നടത്തിയിട്ടുണ്ട് എന്നതാണ് സത്യം. ഭാവനാവിരാജിതമായ പ്രചാരണങ്ങള്‍ക്ക് വിരാമം ഇടണമെന്ന് അഭ്യര്‍ഥിക്കുന്ു.

ഈയടുത്തകാലത്ത് ആദി എന്ന യുവകവിയുടെ ഒരു കവിതയില്‍ വായിച്ചത് ഒര്‍ക്കുന്നു.

'വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോര്‍'

അത് മാത്രമാണ് പോര്.

തദ്ദേശ വകുപ്പ് സെക്രട്ടറി ടി.വി. അനുപമയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യരും തമ്മിൽ പോരെന്നായിരുന്നു പ്രചാരണം. മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട് രണ്ടു പദ്ധതികൾ ആരംഭിച്ചിരുന്നു. രണ്ട് ഉത്തരവുകൾ ഇറങ്ങിയതോടെ വിവാദമായി. തദ്ദേശ വകുപ്പില്‍ ഐഎഎസ് പോര് എന്ന തരത്തില്‍ വാര്‍ത്തകളും പ്രചരിച്ചിരുന്നു.

News Malayalam 24x7
newsmalayalam.com