കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് കർശന നിയന്ത്രണം; ഉത്തരവ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടേത്

ഓപ്പറേഷൻ തൂഫാൻ്റെ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്
Strict restrictions on DJ parties in Kochi
കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് കർശന നിയന്ത്രണം
Published on
Updated on

കൊച്ചി: ഡിജെ പാർട്ടികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. രാത്രി 11മണിക്ക് ശേഷം പബ്ബുകളിൽ ഡിജെ പാർട്ടികൾ അനുവദിക്കില്ല. നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷ്ണർ പറഞ്ഞു.

ഡിജെ പാർട്ടികൾ കേന്ദ്രികരിച്ച് ലഹരി കേസുകളും, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നുവെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. നേരത്തെ ഇത്തരത്തിൽ ഒരു ഉത്തരവ് പുറത്ത് ഇറക്കിയെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലിലെ പബിൻ്റെ പ്രവർത്തനം 3 വരെ തുടർന്നിരുന്നു. ഓപ്പറേഷൻ തൂഫാൻ്റെ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ ഉത്തരവ്.

Strict restrictions on DJ parties in Kochi
കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം; സമയം വെട്ടിച്ചുരുക്കി പൊലീസ്

പല ഡിജെ പാർട്ടികളും പുലർച്ചെ വരെ നീളാറുണ്ട്. ഇതിന് മറവിൽ ലഹരി ഉപയോഗം കൂടുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസിൻ്റെ കർശന നടപടി. പാർട്ടിക്ക് എത്തുന്നതിന് മുൻപും പിന്നീടുമുള്ള ലഹരി ഉപയോഗം പൊലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

പല പമ്പുകളിലെ ഡിജെ പാർട്ടികൾ പൊലീസിൻ്റെ നിരീക്ഷണത്തിലാണ്. പല ലഹരി വിൽപ്പനക്കാരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.

Strict restrictions on DJ parties in Kochi
എറണാകുളത്ത് പബുകൾക്ക് നിയന്ത്രണം; രാത്രി 11 മണിക്ക് തന്നെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് പൊലീസ്
News Malayalam 24x7
newsmalayalam.com