"പെൻഷൻ പ്രായം ഉയർത്തരുത്"; ധവളപത്രത്തിലെ നിർദേശത്തോട് വിയോജിച്ച് മന്ത്രി ഒ.ജെ. ജനീഷ്

പെൻഷൻ പ്രായം ഉയർത്തരുതെന്ന് തന്നെയാണ് തന്റെയും യൂത്ത് കോൺഗ്രസിന്റെയും നിലപാടെന്ന് മന്ത്രി...
ഒ.ജെ. ജനീഷ്
ഒ.ജെ. ജനീഷ്Source: News Malayalam 24x7
Published on
Updated on

തൃശൂർ: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തണമെന്ന ധവളപത്രത്തിലെ നിർദേശത്തോട് വിയോജിച്ച് യുവജന ക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്. പെൻഷൻ പ്രായം ഉയർത്തരുതെന്ന് തന്നെയാണ് തന്റെയും യൂത്ത് കോൺഗ്രസിന്റെയും നിലപാട്. സർക്കാരിന് അങ്ങനെ ഒരു തീരുമാനം ഇല്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഒരു നിർദേശം എന്ന നിലയിലാണ് അത് മുന്നോട്ടുവച്ചതെന്നും ഒ.ജെ. ജനീഷ് പറഞ്ഞു.

ഒ.ജെ. ജനീഷ്
അതിതീവ്ര മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കായിക മന്ത്രി കൂടിയായ ഒ.ജെ. ജനീഷ് മെസി വിവാദത്തിലും പ്രതികരിച്ചു. മെസിയെ കൊണ്ടുവരാൻ അല്ല നോക്കേണ്ടത് മെസിയെ പോലുള്ള കളിക്കാരെ നമ്മൾ ഉണ്ടാക്കണം. മെസി വന്നാൽ നല്ലത്, പക്ഷെ അതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ആണ് വേണ്ടത്. അത് ഒരുക്കിയിട്ട് വേണമായിരുന്നു മെസിയെ കൊണ്ടുവരാൻ ശ്രമിക്കാൻ. ഈ സർക്കാർ മെസിയെ പോലെ കളിക്കാരെ ഉയർത്തി കൊണ്ടുവരാൻ ആണ് ശ്രമിക്കുക. മെസിയുടെ വരവുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങൾ അന്വേഷണം നടത്തും, അതിനുള്ള നടപടി തുടങ്ങിയെന്നും ഒ.ജെ. ജനീഷ് പറഞ്ഞു.

News Malayalam 24x7
newsmalayalam.com