"കൊവിഡ് സമയത്ത് പ്രവർത്തിച്ചത് സ്വന്തം നഷ്ടങ്ങൾ വകവയ്ക്കാതെ, അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു"; ഡോ. മുഹമ്മദ് അഷീൽ

സുഹൃത്തുക്കളുടെ നിർബന്ധത്തെ തുടർന്നായിരുന്നു കുറിപ്പ് പങ്കിട്ടത്
dr mohammed asheel
dr mohammed asheel
Published on
Updated on

ബ്രേക്ക് ദ ചെയിൻ സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ അന്വേഷണത്തെ സ്വാഗതം ചെയ്ത് ഡോ മുഹമ്മദ് അഷീൽ. കൊവിഡ് കാലത്തെ പ്രവർത്തനങ്ങളിൽ അഭിമാനിക്കുന്നതെന്നും സ്വന്തം നഷ്ടങ്ങൾ ഒന്നും വകവെക്കാതെ ഉത്തരവാദിത്വത്തോടെ പൂർണ്ണമായും നിയമവിധേയമായി പ്രവർത്തിച്ചെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. സുഹൃത്തുക്കളുടെ നിർബന്ധത്തെ തുടർന്നായിരുന്നു കുറിപ്പ് പങ്കിട്ടത്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

സുഹൃത്തുക്കളെ,

കോവിഡ് മഹാമാരി കാലത്ത് സാമൂഹ്യ സുരക്ഷാ മിഷന് മുൻകൈയെടുത്തു നടപ്പിലാക്കിയ ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ സംബന്ധിച്ച് അന്നത്തെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്ന എനിക്കെതിരെ വാർത്തകൾ വരുന്ന സാഹചര്യത്തിൽ അതിനോട് പ്രതികരിക്കാൻ വേണ്ടി എന്റെ സുഹൃത്തുക്കൾ ആവശ്യപ്പെടുന്നുണ്ട്.

എന്നാൽ എന്റെ ഇപ്പോഴത്തെ ജോലിയുടെ സ്വഭാവമനുസരിച്ച് അതിൽ പ്രതികരണം നടത്താൻ നിർവാഹമില്ലാത്ത ഒരവസ്ഥയാണ്. എന്നോട് please പൊറുക്കുക.

dr mohammed asheel
'അവസരവാദികൾക്ക് ചരിത്രത്തിൽ സ്ഥാനമില്ല'; പൊതിച്ചോർ വിവാദത്തിൽ ജി. സുധാകരന് മറുപടിയുമായി വി.കെ. സനോജ്

എന്നിരുന്നാലും ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയുന്നു.

COVID മഹാമാരി സമയത്ത് ഒരു പൊതുജനാരോഗ്യ പ്രവർത്തകൻ എന്ന രീതിയിൽ ആ സാഹചര്യം ആവശ്യപ്പെട്ട. എല്ലാ നടപടികളും പൂർണ്ണമായി ആത്മാർത്ഥതയോടെ സ്വന്തം നഷ്ടങ്ങൾ ഒന്നും വകവെക്കാതെ ഉത്തരവാദിത്വത്തോടെ പൂർണ്ണമായും നിയമവിധേയമായി ചെയ്യാനും … ആ ചരിത്ര നിയോഗത്തിൽ പങ്കാളിയാവാൻ സാധിച്ചു എന്നതിലും പൂർണ്ണമായിട്ടും അഭിമാനിക്കുന്ന ഒരു വ്യക്തിയാണ്.

എന്നെ പോലെ തന്നെ എന്റെ ടീമിലെ എല്ലാവരും … A truly committed team that any officer would dream of having.

അന്വേഷണങ്ങൾ നടക്കട്ടെ. അത് പൂർണ്ണമായും സ്വാഗതം ചെയ്യുന്നു.

കൂടുതലൊന്നും പറയുന്നില്ല.

I am sure history would be kinder to us.

News Malayalam 24x7
newsmalayalam.com