50 വർഷം... 525 കോടി! ഈ വർഷത്തെ ഡോ. രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് ഫെബ്രുവരി 11ന്; മുഖ്യമന്ത്രി വിതരണം ചെയ്യും

പരിപാടിയിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖർ വിദ്യാർഥികൾക്ക് ആശംസകൾ അർപ്പിക്കാനെത്തും
50 വർഷം... 525 കോടി! ഈ വർഷത്തെ ഡോ. രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് ഫെബ്രുവരി 11ന്; മുഖ്യമന്ത്രി വിതരണം ചെയ്യും
Published on
Updated on

തിരുവനന്തപുരം: ഡോ. രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പിന്റെ ഈ വർഷത്തെ വിതരണം ഫെബ്രുവരി 11ന് വൈകിട്ട് നടക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വച്ച് ആർപി ഗ്രൂപ്പ് ചെയർമാൻ ഡോ. രവി പിള്ളയുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് സ്കോളർഷിപ്പുകൾ വിതരണം ചെയ്യുക. പരിപാടിയിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖർ വിദ്യാർഥികൾക്ക് ആശംസകൾ അർപ്പിക്കാനെത്തും. സെക്കൻഡറി സ്കൂൾ തലം മുതൽ പ്രൊഫഷണൽ കോളേജ് തലം വരെയുള്ള മിടുക്കരായ എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായാണ് രവി പിള്ള ഫൗണ്ടേഷൻ ഡോ.രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്.

അടുത്ത 50 വർഷത്തേക്ക് 525 കോടി രൂപയാണ് ഫൗണ്ടേഷൻ ഈ സ്കോളർഷിപ്പിനായി നീക്കി വച്ചിരിക്കുന്നത്. ഓരോ വർഷവും 1501 വിദ്യാർഥികൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. 10 കോടി രൂപയുടെ സ്കോളർഷിപ്പാണ് ഈ വർഷം വിതരണം ചെയ്യുന്നത്. ഹയർസെക്കൻഡറി തലത്തിൽ 1100 വിദ്യാർഥികൾക്ക് 50,000 രൂപ വീതവും 200 ബിരുദ വിദ്യാർഥികൾക്ക് 1,00,000 രൂപ വീതവുമാണ് നൽകുക. ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് 1,25,000 രൂപയാണ് സ്കോളർഷിപ്പ്. ഈ വിഭാഗത്തിലും 200 പേർക്കാണ് സ്കോളർഷിപ്പ് നൽകുന്നത്.

പ്ലസ് വൺ വിദ്യാർഥികൾക്കാണ് ഹയർ സെക്കൻഡറി വിഭാഗം സ്കോളർഷിപ്പിന് അപേക്ഷിക്കാൻ കഴിയുക. ബിരുദ വിഭാഗം സ്കോളർഷിപ്പിന് ഒന്നു രണ്ടും വർഷ ബിരുദ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദ സ്കോളർഷിപ്പിന് രണ്ടാം വർഷ വിദ്യാർഥികൾക്ക്( റെഗുലർ മോഡ്) മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.

50 വർഷം... 525 കോടി! ഈ വർഷത്തെ ഡോ. രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് ഫെബ്രുവരി 11ന്; മുഖ്യമന്ത്രി വിതരണം ചെയ്യും
ചില്ലാണ് ധ്രുവക്കരടികൾ ; മഞ്ഞുരുകുമ്പോഴും ഹെൽത്തി കുട്ടന്മാരായിരിക്കുന്നുവെന്ന് പഠനം

രക്ഷിതാക്കൾ നഷ്ടപ്പെട്ട, രോഗബാധിതരായ രക്ഷിതാക്കളുള്ള വിദ്യാർഥികൾക്കും, സംസ്ഥാനതലത്തിൽ കലാ-കായിക മേഖലയിൽ കഴിവ് തെളിയിച്ച വിദ്യാർഥികൾക്കും പ്രത്യേക ഗ്രേസ് മാർക്ക് ലഭിക്കും. ഓരോ വിഭാഗത്തിലും 20 ശതമാനം സ്കോളർഷിപ്പുകൾ പ്രവാസി മലയാളികളുടെ മക്കൾക്കും 5 ശതമാനം ഭിന്നശേഷിക്കാർക്കുമായി മാറ്റി വച്ചിട്ടുണ്ട്. വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ പഠന മികവുള്ള വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പിനായി അപേക്ഷിക്കാനാകുക.

സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള നോർക്ക റൂട്ട്സുമായി ചേർന്നാണ് ഡോ. രവി പിള്ള ഫൗണ്ടേഷൻ പദ്ധതി നടപ്പിലാക്കുന്നത്. പതിനായിരകണക്കിന് അപേക്ഷകളാണ് ഇത്തവണ ഡോ. രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പിനായി ലഭിച്ചത്. ഇതിൽ നിന്ന് നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയ പ്രത്യേക കമ്മിറ്റിയാണ് അർഹരായ 1501 വിദ്യാർത്ഥികളെ തിരഞ്ഞെടുത്തത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com