കസേര ഒഴിയാതെ ഡോ. വി. മീനാക്ഷി, ചുമതലയേൽക്കാൻ ഡോ. റീന; ഡിഎച്ച്എസ് ഓഫീസിൽ നാടകീയ രംഗങ്ങൾ

ഡിഎച്ച്എസ് സ്ഥലംമാറ്റത്തിൽ സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധിക്കെതിരെ അപ്പീൽ സമർപ്പിക്കാനാണ് സർക്കാർ നീക്കം...
കസേര ഒഴിയാതെ ഡോ. വി. മീനാക്ഷി, ചുമതലയേൽക്കാൻ ഡോ. റീന; ഡിഎച്ച്എസ് ഓഫീസിൽ നാടകീയ രംഗങ്ങൾ
Source: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തതിന് പിന്നാലെ ചുമതലയേൽക്കാൻ ഡോ. കെ.ജെ. റീന ഡിഎച്ച്എസ് ഓഫീസിൽ എത്തിയതോടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ചുമതല കൈമാറാൻ ഡിഎച്ച്എസിൻ്റെ താല്ക്കാലിക ചുമതലയുള്ള ഡോ. വി. മീനാക്ഷി തയാറായില്ല. കോടതി ഉത്തരവിന്റെ പകർപ്പുമായി എത്തിയെങ്കിലും ഡോ. മീനാക്ഷി കസേരയിൽ നിന്ന് മാറിയില്ല.

സ്ഥലം മാറ്റ നടപടി സ്റ്റേ ചെയ്തതിന് പിന്നാലെ കെ.ജെ. റീന ഡ്യൂട്ടിയിൽ പ്രവേശിച്ചു. റീന ഓഫീസിലെത്തി അറ്റൻഡൻസ് രേഖപ്പെടുത്തി. നീതി ലഭിച്ചോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നിങ്ങൾക്ക് എന്തു തോന്നുന്നു എന്നാണ് കെ.ജെ. റീന മറുപടി നൽകിയത്. പിന്നീട് പ്രതികരിക്കാം എന്നും റീന മാധ്യമങ്ങളോട് പറഞ്ഞു.

കസേര ഒഴിയാതെ ഡോ. വി. മീനാക്ഷി, ചുമതലയേൽക്കാൻ ഡോ. റീന; ഡിഎച്ച്എസ് ഓഫീസിൽ നാടകീയ രംഗങ്ങൾ
വീണയുടെ ലോക്കർ തുറന്ന് ഇ.ഡി; പരിശോധന തിരുവനന്തപുരം എച്ച്ഡിഎഫ്സി ബാങ്കിൽ

അതേസമയം, ഡിഎച്ച്എസ് സ്ഥലംമാറ്റത്തിൽ സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധിക്കെതിരെ അപ്പീൽ സമർപ്പിക്കാനാണ് സർക്കാർ നീക്കം. ഹൈക്കോടതിയിൽ ഉടൻ അപ്പീൽ സമർപ്പിക്കാനാണ് തീരുമാനം. നടപടിക്രമങ്ങൾ നടക്കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഡോ. കെ.ജെ. റീനയെ പദവിയിൽ നിന്നും നീക്കിയ ഉത്തരവിന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ നൽകിയത്.

News Malayalam 24x7
newsmalayalam.com