വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ്: ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഷാഹിദയെ പ്രതി ചേർക്കും

നിലവിൽ ഡോക്ടർ ലളിതാംബിക മാത്രമാണ് പ്രതിയായിട്ടുള്ളത്
വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ്: ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഷാഹിദയെ പ്രതി ചേർക്കും
Source: Screengrab
Published on: 
Updated on: 

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയക്കിടെ പുന്നപ്ര സ്വദേശിനിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ ഡോക്ടർ ഷാഹിദയെ പ്രതി ചേർക്കും. നിലവിൽ ഡോക്ടർ ലളിതാംബിക മാത്രമാണ് പ്രതിയായിട്ടുള്ളത്. എന്നാൽ ശസ്ത്രക്രിയയിൽ ലളിതാംബിക പങ്കെടുത്തിട്ടില്ല എന്നാണ് നിഗമനം. പരാതിക്കാരിയുടെ മൊഴിയിൽ ലളിതാംബികയുടെ പേര് മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ആരോപണം ഉയർന്നതിന് പിന്നാലെ ഡോക്ടർ ഷാഹിദയെ സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണവിധേയമായാണ് സസ്പെൻഡ് ചെയ്തത്. ശസ്ത്രക്രിയ നടത്തിയ സമയത്ത് ഉണ്ടായിരുന്ന നഴ്സ് പി.എസ്. ധന്യയെയും സസ്പെൻഡ് ചെയ്തിരുന്നു. വണ്ടാനം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ്: ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഷാഹിദയെ പ്രതി ചേർക്കും
വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ്: ഡോക്ടർക്ക് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്; സർജൻസ് നോട്ട് കൃത്യമെന്നും സംഘം

കഴിഞ്ഞ ദിവസമാണ് സംഭവത്തിൽ പൊലീസ് കേസെടുത്തത്. ഉഷ ജോസഫിന്റെ നാത്തൂന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. ഐപിസി 336, 337 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഉഷാ ജോസഫിന്റെ മൊഴി വരും ദിവസങ്ങളിൽ പൊലീസ് രേഖപ്പെടുത്തും. അതേസമയം, സംഭവത്തിൽ ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ശസ്ത്രക്രിയ സമയത്തെ സർജൻസ് നോട്ട് കൃത്യമാണ്.

സ്ക്രബ് നഴ്സ് മാത്രമാണ് ശസ്ത്രക്രിയ സമയത്ത് ഉണ്ടായിരുന്നത്. ഉപകരണങ്ങൾ എല്ലാം ഉണ്ടോ എന്ന് ഡോക്ടർ സ്ക്രബ് നഴ്സിനോട് ചോദിച്ചിരുന്നു. ഉണ്ടെന്ന മറുപടിക്ക് ശേഷമാണ് തുന്നൽ ഇട്ടത്. എന്നാൽ ഉഷയുടെ ശസ്ത്രക്രിയക്കിടെ മറ്റൊരു ശാസ്ത്രായിയയ്ക്ക് വേണ്ടിയും ജോലി ചെയ്യേണ്ടി വന്നെന്നാണ് നഴ്സ് പറയുന്നത്. പ്രോട്ടോക്കോൾ പാലിക്കാനാവാത്തതും ജീവനക്കാരുടെ കുറവും ചൂണ്ടിക്കാട്ടുന്നതാണ് റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യമന്ത്രിക്ക് കൈമാറും.

Related Stories

രക്തം ഛർദിച്ചതിനെ തുടർന്ന് ഐസിയുവിലേക്ക് മാറ്റി, ആന്തരികാവയവത്തിൽ മുറിവ് സ്ഥിരീകരിച്ചു;  ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്
മരിച്ച ഫാത്തിമ
താക്കോല്‍ദ്വാര ശസ്ത്രക്രിയ കഴിഞ്ഞ യുവതി മരിച്ചു; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ  ചികിത്സാപ്പിഴവ് ആരോപണം
അധ്യാപകരുടെയും സഹപാഠികളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍, ദൃശ്യങ്ങള്‍...; ശ്രീഹരി ഒറ്റയ്ക്കല്ല? കൂടുതല്‍ അറസ്റ്റിനും സാധ്യത
News Malayalam 24x7
newsmalayalam.com