

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻ്റെ കിഫ്ബിയിലെ നിലപാടിനെതിരെ വിമർശനവുമായി മുൻ ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയുടെ കടം ജഡഭാരമല്ല. രണ്ട് ലക്ഷം കോടിയാണ് കിഫ്ബി സാധ്യമാക്കിയ നിക്ഷേപമെന്നും കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചിട്ടില്ലെന്നും തോമസ് ഐസക്. ധവളപത്രത്തിലെ കാര്യങ്ങൾ ശരിവെക്കാൻ കോടാലിപ്പണിക്ക് നിയോഗിച്ചതാണ് സുധാ പിള്ള കമ്മിറ്റിയെന്നും വിമർശനം.
കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചിട്ടില്ല. രണ്ട് ലക്ഷം കോടിയാണ് കിഫ്ബി സാധ്യമാക്കിയ നിക്ഷേപം. നിയമസഭയിൽ പ്രഖ്യാപിക്കാത്തതോ മന്ത്രിസഭ തീരുമാനിക്കാത്തതോ ആയ പദ്ധതികൾ ഇല്ലെന്നും ഐസക് വ്യക്തമാക്കി. ഭൂമി ഇല്ലാതെ അടിസ്ഥാന സൗകര്യങ്ങൾ നടക്കുമോ എന്ന് ചോദിച്ച തോമസ് ഐസക് സുധാ പിള്ള കമ്മറ്റിക്ക് മൂലധന ചെലവ് ഉയർത്തുന്നതിന് ഒരു നിർദേശവും ഇല്ലെന്നും ചൂണ്ടിക്കാട്ടി. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലായിരുന്നു വിമർശനം.