ഡോ. വന്ദനാദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ഇന്ന് ശിക്ഷ വിധിക്കും

പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു
ഡോക്ടർ വന്ദനാദാസ്, പ്രതി സന്ദീപ്
ഡോക്ടർ വന്ദനാദാസ്, പ്രതി സന്ദീപ്Source: News Malayalam 24x7
Published on
Updated on

കൊല്ലം: ഡോക്ടർ വന്ദനാദാസ് കൊലക്കേസിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കേസിൻ്റെ വിചാരണ നടപടികൾ കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ ആരംഭിച്ചത്.

കേസിൽ 70ലേറെ സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രോസിക്യൂഷൻ 22 തൊണ്ടിമുതലുകളും 207 രേഖകളുമാണ് കോടതി മുമ്പാകെ ഹാജരാക്കിയത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ കുറ്റകൃത്യം തെളിയിക്കുന്നതിൽ നിർണായക തെളിവുകളായി മാറി. കേസിൻ്റെ ഒരു ഘട്ടത്തിൽ പ്രതിയായ സന്ദീപ് ജാമ്യം തേടി സുപ്രീം കോടതിയെ വരെ സമീപിച്ചിരുന്നെങ്കിലും ജാമ്യം നിഷേധിക്കുകയായിരുന്നു. പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നായിരുന്നു പ്രതിഭാഗം കോടതിയിൽ പ്രധാനമായും വാദിച്ചത്. എന്നാൽ ശാസ്ത്രീയ പരിശോധനാ ഫലങ്ങളും മെഡിക്കൽ റിപ്പോർട്ടുകളും അടിസ്ഥാനമാക്കി പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തി.

ഡോക്ടർ വന്ദനാദാസ്, പ്രതി സന്ദീപ്
സുധാകരനും അടൂരിനും സീറ്റില്ല; എംപിമാരെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനത്തിലുറച്ച് എഐസിസി

2023 മെയ് 10ന് പുലർച്ചെയായിരുന്നു മദ്യലഹരിയിൽ കാലിൽ മുറിവുമായി എത്തിയ പ്രതി, വന്ദനാ ദാസിനെ കുത്തി കൊലപ്പെടുത്തിയത്.

News Malayalam 24x7
newsmalayalam.com