കോഴിക്കോട് മെഡിക്കല്‍ കോളേജിൽ കുടിവെള്ള ക്ഷാമം രൂക്ഷം; വരിനിൽക്കുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണു

കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ആയിരക്കണക്കിന് രോഗികളാണ് പ്രതിസന്ധിയിലായത്.
കോഴിക്കോട് മെഡിക്കല്‍ കോളേജിൽ കുടിവെള്ള ക്ഷാമം രൂക്ഷം; വരിനിൽക്കുന്നതിനിടെ
സ്ത്രീ കുഴഞ്ഞുവീണു
Published on
Updated on

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടർച്ചയായ രണ്ടാം ദിവസവും വെള്ളമില്ല. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ആയിരക്കണക്കിന് രോഗികളാണ് പ്രതിസന്ധിയിലായത്. ടാങ്കറിൽ വെള്ളം എത്തിച്ചിട്ടും പ്രതിസന്ധിക്ക് പരിഹാരമായില്ല. രോഗികളുടെ കൂട്ടിരിപ്പുകാരാണ് ബക്കറ്റിൽ വെള്ളം പിടിച്ച് വാർഡുകളിൽ എത്തിക്കുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളേജിൽ കുടിവെള്ള ക്ഷാമം രൂക്ഷം; വരിനിൽക്കുന്നതിനിടെ
സ്ത്രീ കുഴഞ്ഞുവീണു
"ഉപ്പ് തിന്നവർ വെള്ളം കുടിക്കണം"; വലിയങ്ങാടി കെട്ടിട അപകടത്തിൽ കുറ്റക്കാർക്കെതിരെ അതിശക്തമായ നടപടിയെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്

യാതൊരു അറിയിപ്പും കൂടാതെയാണ് മെഡിക്കൽ കോളേജിലേക്കുള്ള കുടിവെള്ള വിതരണം നിർത്തിയത്. പൈപ്പ് പൊട്ടിയെന്ന് പറഞ്ഞാണ് വെള്ളം വിതരണം നിർത്തിവച്ചത് എന്ന് രോഗികൾക്കൊപ്പം എത്തിയവർ പറഞ്ഞു. മെഡിക്കൽ കോളേജിലെ സ്ഥിതി ആരോഗ്യമന്ത്രി കാണണം. ഇനി മെഡിക്കൽ കോളേജിൽ ഏതെങ്കിലും മന്ത്രിയോ എംഎൽഎയോ അഡ്‌മിറ്റ് ആയിട്ടുണ്ടെങ്കിൽ ഇവിടെ എല്ലാ സൗകര്യവും ഉണ്ടാകുമെന്നും അവർ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com