ടെസ്റ്റിനൊപ്പം അപകട സാധ്യത തിരിച്ചറിയുന്നതിനുള്ള പരിശീലനവും; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം ഡിസംബർ ഒന്നുമുതൽ

കമ്പ്യൂട്ടർ അധിഷ്ഠിത ഹസാർഡ് പെർസെപ്ഷൻ പരിശീലനമാണ് നൽകുന്നത്.
Driving test reforms to come into effect from December 1st
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം ഡിസംബർ ഒന്നുമുതൽ
Published on
Updated on

തിരുവനന്തപുരം: സുരക്ഷിതമായ ഡ്രൈവിങ് സംസ്കാരം വളർത്തിയെടുക്കുന്നതിൻ്റെ ഭാഗമായി ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകളിൽ പരിഷ്കരണം നടത്താൻ ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഇനി ലൈസൻസ് ലഭിക്കുന്നതിനായി പുതിയൊരു പരീക്ഷ കൂടി ഉൾപ്പെടുത്തി ഗതാഗത കമ്മീഷണർ ഉത്തരവിറക്കി.

ഡ്രൈവിങിനിടെ അപകടസാധ്യതകളും തടസങ്ങളും കൃത്യമായി മനസിലാക്കി അതിന് അനുസരിച്ച് സുരക്ഷിതമായി വാഹനം നിയന്ത്രിക്കാൻ പ്രാപ്തരാക്കുന്ന ഹസാർഡ് പെർസെപ്ഷൻ പരിശീലനമാണ് പുതിയതായി ഏർപ്പെടുത്തുന്നത്. ഡിസംബർ ഒന്നു മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരും.

ലേണേഴ്സ് ലൈസൻസ് ടെസ്റ്റിന് ശേഷം ഹസാർഡ് പെർസെപ്ഷൻ പരീക്ഷ കമ്പ്യൂട്ടർ മുഖേന നടത്തും. ഇതിൽ റോഡിലെ അപകടസാധ്യതകൾ തിരിച്ചറിയാനുള്ള ശേഷിയാണ് വിലയിരുത്തുക. ഡിസംബർ 1 മുതൽ ഡ്രൈവിങ് ടെസ്റ്റ് നാല് ഘട്ടങ്ങളായിട്ടായിരിക്കും നടക്കുക.

ലേണേഴ്സ് ടെസ്റ്റ്, ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്, ഗ്രൗണ്ട് ടെസ്റ്റ്, റോഡ് ടെസ്റ്റ് എന്നിവയായിരിക്കും ഇത്. അംഗീകൃത ഡ്രൈവിങ് സ്കൂളുകൾ അടുത്ത മൂന്ന് മാസത്തിനകം അപേക്ഷകർക്ക് ഹസാർഡ് പെർസെപ്ഷൻ പരിശീലനം നൽകുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com