അശ്വന്ത് കോക്കിന് അടുത്ത പണി; വാഹനമോടിച്ചത് കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുമായി; അഞ്ചു വർഷത്തേക്ക് പുതുക്കി നൽകില്ല

2025 ഫെബ്രുവരി 16വരെയായിരുന്നു അശ്വന്തിന്റെ ഡ്രൈവിങ് ലൈസന്‍സിന് കാലാവധി ഉണ്ടായിരുന്നത്
അശ്വന്ത് കോക്ക്
അശ്വന്ത് കോക്ക്
Published on: 
Updated on: 

അശ്വന്ത് കോക്കിന്റേത് കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്. മദ്യപിച്ച് വാഹനം ഓടിച്ച് അപകടം വരുത്തിയ കേസിലാണ് എംവിഡി പൊലീസിന് റിപ്പോര്‍ട്ട് കൈമാറിയത്. അപകടം നടന്ന ദിവസം പൊലീസ് ഡ്രൈവിങ് ലൈസൻസ് ആവശ്യപ്പെട്ടപ്പോൾ കൈവശം ഇല്ലെന്നാണ് അശ്വന്ത് മൊഴി നൽകിയിരുന്നത്. അടുത്ത ദിവസം ലൈസൻസ് പൊലീസിൽ ഹാജരാക്കിയപ്പോഴാണ് കാലാവധി കഴിഞ്ഞതാണെന്നു വ്യക്തമായത്.

2005 ഫെബ്രുവരി 17ന് പേരാമ്പ്ര സബ് ആർടിഒ ഓഫിസിൽ നിന്നാണ് അശ്വന്തിന് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചത്. 2025 ഫെബ്രുവരി 16വരെയായിരുന്നു ലൈസന്‍സിന് കാലാവധി ഉണ്ടായിരുന്നത്. ഇതോടെ, ലൈസൻസ് ഇല്ലാതെ മദ്യപിച്ചു വാഹനം ഓടിച്ച് അപകടം വരുത്തിയതിന് മോട്ടോർ വാഹന വകുപ്പ് തുടർ നടപടി സ്വീകരിക്കും. അപകടത്തിൽ മറ്റു വാഹനയാത്രക്കാർക്ക് പരുക്കേറ്റതിനാൽ അഞ്ചു വർഷത്തേക്ക് ലൈസൻസ് പുതുക്കി നൽകില്ല. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച് അപകടം വരുത്തിയതിന് പരമാവധി പിഴ ഈടാക്കുമെന്നും പൊലീസ് അറിയിച്ചു.

അശ്വന്ത് കോക്ക്
സംസ്ഥാനത്ത് ഇഡിയുടെ വ്യാപക റെയ്‌ഡ്; സഹകരണ ബാങ്കുകളിലും ബന്ധപ്പെട്ടവരുടെ വീടുകളിലും പരിശോധന

കോഴിക്കോട് നടക്കാവില്‍ വച്ചാണ് അശ്വന്ത് ഓടിച്ച ഥാർ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലും തുടർന്ന് രണ്ട് ഇരുചക്രവാഹനങ്ങളിലും ഇടിച്ചത്. അപകടമുണ്ടാക്കിയ ശേഷവും വാഹനം ഓടിച്ചുപോകാൻ ശ്രമിച്ച ഇയാളെ ട്രാഫിക് പൊലീസിന്റെ സഹായത്തോടെ നാട്ടുകാരാണ് പിടികൂടിയത്. പിന്നാലെ, അപകടത്തില്‍ കേടുപാടുകള്‍ സംഭവിച്ച വാഹന ഉടമകൾ നൽകിയ പരാതിയിൽ നടക്കാവ് പൊലീസാണ് അശ്വന്തിനെതിരെ കേസെടുത്തത്. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമായിരുന്നു കേസ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

News Malayalam 24x7
newsmalayalam.com