ഫോണ്‍ ലോക്ക് തുറന്നു നല്‍കുന്നില്ല; അന്വേഷണ സംഘത്തോട് സഹകരിക്കാതെ പി.കെ. ബുജൈർ

സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം
പി. കെ. ബുജൈർ
പി. കെ. ബുജൈർSource: News Malayalam 24x7
Published on

കോഴിക്കോട്: ലഹരി പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച കേസിൽ അന്വേഷണത്തോട് പൂർണമായി സഹകരിക്കാതെ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിൻ്റെ സഹോദരൻ പി.കെ. ബുജൈർ. പാസ്‌വേർഡ് ഉപയോഗിച്ച് ലോക്ക് ചെയ്ത ഫോൺ ബുജൈർ അന്വേഷണ സംഘത്തിന് തുറന്ന് കൊടുക്കുന്നില്ല.

ഇക്കാര്യം കോടതിയെ ധരിപ്പിച്ച്, സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് നിലവിൽ ബുജൈർ റിമാൻഡിലാണ്.

പി. കെ. ബുജൈർ
എഡിഎം നവീന്‍ ബാബുവിന്റെ മരണം: "എസ്ഐടിയുടെ അന്വേഷണം തൃപ്തികരമല്ല"; തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ വീണ്ടും കോടതിയില്‍

ലഹരി ഇടപാട് നടക്കുന്നതായി വിവരം ലഭിച്ച് സ്ഥലത്തെത്തി ചോദ്യം ചെയ്യുന്നതിനിടെയാണ് ബുജൈർ പൊലീസിനെ ആക്രമിച്ചത്. ആക്രമണത്തില്‍ കുന്ദമംഗലം പൊലീസ് സ്റ്റേഷന്‍ സിപിഒ ശ്രീജിത്തിന് പരിക്കേറ്റു. ബുജൈറിന്റെ കൈയില്‍ നിന്ന് മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും പൊലീസ് കണ്ടെത്തി. ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ ലഹരിമരുന്നു കേസിൽ പിടിയിലായ കുന്ദമംഗലം സ്വദേശി റിയാസിന്റെ മൊഴിയില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.

ബുജൈറിനെതിരെ ബിഎന്‍എസ് 132, 121 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com