ഹരിപ്പാട് മദ്യലഹരിയിൽ കൈക്കുഞ്ഞുമായി പാപ്പാൻ്റെ അഭ്യാസം; അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തുമ്പിക്കയ്യിൽ ഇരുത്തി

പാപ്പാനെ കൊന്ന ആനയുടെ അടുത്ത് വച്ചാണ് സ്വന്തം കുഞ്ഞുമായി പാപ്പാൻ സാഹസം കാണിച്ചത്
കുഞ്ഞിനെ തുമ്പിക്കയ്യിൽ ഇരുത്താൻ നോക്കുന്നു
കുഞ്ഞിനെ തുമ്പിക്കയ്യിൽ ഇരുത്താൻ നോക്കുന്നുSource: News Malayalam 24x7
Published on: 
Updated on: 

ഹരിപ്പാട്: മദ്യ ലഹരിയില്‍ കൈക്കുഞ്ഞുമായി ആന പാപ്പാൻ്റെ അഭ്യാസം. അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ആനയുടെ കൊമ്പിൽ ഇരുത്തി. ഇതിനിടെ കുഞ്ഞ് പപ്പാൻ്റെ കയ്യിൽ നിന്നു വഴുതി ആനയുടെ കാൽചുവട്ടിലേക്ക് വീണു. തല നാരിഴയ്ക്കാണ് കുഞ്ഞ് രക്ഷപ്പെട്ടത്.

ജനുവരി മൂന്നാം തിയ്യതിയാണ് സംഭവം. ഹരിപ്പാട് സ്കന്ദൻ്റെ താൽക്കാലിക പാപ്പാനായ കൊട്ടിയം അഭിലാഷ് ആണ് സ്വന്തം കുഞ്ഞുമായി സാഹസം കാണിച്ചത്. ചോറൂണിനായി കൊണ്ടുവന്ന കുഞ്ഞിനെവച്ചാണ് അച്ഛനായ പാപ്പാൻ്റെ സാഹസികത. പേടിമാറ്റാൻ എന്ന അന്ധവിശ്വാസത്തിന്റെ പേരിൽ കുഞ്ഞിനെ ആനയ്ക്ക് കീഴിലൂടെ വലം വെപ്പിക്കുന്നതായും കാണാം. ഇതിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കുഞ്ഞിനെ തുമ്പിക്കയ്യിൽ ഇരുത്താൻ നോക്കുന്നു
ചക്രവാതച്ചുഴിയും ന്യൂനമർദവും; ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വരുന്നു...

ആനയുടെ ഒന്നാം പാപ്പാൻ ഉൾപ്പടെ മദ്യ ലഹരിയിലാണെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. പാപ്പാനെതിരെ നടപടിക്ക് ആലോചിക്കുകയാണ് ദേവസ്വം. പാപ്പാനെ കൊന്നതിനെ തുടർന്ന് മാസങ്ങളായി തളച്ചിട്ടിരിക്കുന്ന ആനയുടെ അടുത്ത് വച്ചാണ് സ്വന്തം കുഞ്ഞുമായി പാപ്പാൻ സാഹസം കാണിച്ചത്.

കുഞ്ഞിനെ തുമ്പിക്കയ്യിൽ ഇരുത്താൻ നോക്കുന്നു
കെഎസ്ആർടിസിക്ക് വീണ്ടും നേട്ടം; ടിക്കറ്റ് വരുമാനത്തിൽ സർവകാല റെക്കോഡ്, പ്രതിദിന വരുമാനം ആകെ 13. 01 കോടി
News Malayalam 24x7
newsmalayalam.com