തൃശൂർ: ഏങ്ങണ്ടിയൂരിൽ മദ്യപിച്ചെത്തിയ മകൻ അച്ഛനെ കൊലപ്പെടുത്തി. ഏങ്ങണ്ടിയൂർ സ്വദേശി രാമു ആണ് കൊല്ലപ്പെട്ടത്. മദ്യപിച്ച് എത്തിയ രാജേഷ് തർക്കത്തിനിടെ അച്ഛനെ തള്ളിയിടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. നിലത്ത് തലയടിച്ചു വീണാണ് രാമു മരിച്ചത്. സംഭവത്തിൽ മകൻ രാജേഷിനെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.