കോഴിക്കോട്: നാദാപുരത്ത് ആർഎംപി പ്രവർത്തകന്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളിയത് വൃത്തിഹീനമായ പ്രവൃത്തിയെന്ന് കെ.കെ. രമ. കേരളത്തെ ലജ്ജിപ്പിക്കുന്ന പ്രവൃത്തിയാണിതെന്നും രാഷ്ട്രീയ വിരോധമാണ് ഹീന കൃത്യത്തിന് കാരണമെന്നും കെ.കെ. രമ പറഞ്ഞു. പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യം. ഈ പ്രവൃത്തി ചെയ്തവർ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്നും കെ.കെ. രമ ചോദിച്ചു.
മനോജിന് പ്രശ്നമുണ്ടായത് ആർഎംപി പ്രവർത്തകൻ ആയതുകൊണ്ടാണെന്നും രമ പറഞ്ഞു. തെരഞ്ഞെടുപ്പിൽ യുഡിഎഫിനു വേണ്ടി മനോജ് സജീവമായി പ്രവർത്തിച്ചിരുന്നു. അടിയന്തരമായ നടപടി പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്ന് രമ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തൂണേരിയിൽ ആർഎംപി പ്രവർത്തകൻ്റെ വീട്ടിലെ കിണറിൽ വിസർജം തള്ളിതായി നാദാപുരം പൊലീസിൽ പരാതി നൽകിയത്. പട്ടാണിയിലെ തുമ്പോളി പോയിൽ മനോജന്റെ വീട്ടിലെ കിണറ്റിലാണ് മനുഷ്യ വിസർജ്യം തള്ളി കുടി വെള്ളം മലീമസമാക്കിയത്. തെരഞ്ഞെടുപ്പ് കാലത്തു യുഡിഫിന് വേണ്ടി പ്രവർത്തിച്ച തിന്റെ പ്രതികാരമാണ് വിസർജ്യം തള്ളിയതിന് കാരണമെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു. മനോജും സമീപത്തെ രണ്ട് കുടുംബങ്ങളും കുടിവെള്ളത്തിന് ആശ്രയിക്കുന്നത് ഈ കിണർ ആണ്.