''രാഹുലിനും പ്രിയങ്കയ്ക്കും മനേക ഗാന്ധിക്കുമൊന്നും തെരുവ് നായ്ക്കളെ ഭയക്കേണ്ടതില്ല; ഞാന്‍ എഴുതുന്നത് 7 വയസുള്ള കുഞ്ഞിന്റെ അച്ഛനെന്ന നിലയില്‍''

"സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെ വിമര്‍ശിച്ചു കൊണ്ടുള്ള എം.പി.രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന സാധാരണ മനുഷ്യരോടുള്ള വെല്ലുവിളിയാണ്"
''രാഹുലിനും പ്രിയങ്കയ്ക്കും മനേക ഗാന്ധിക്കുമൊന്നും തെരുവ് നായ്ക്കളെ ഭയക്കേണ്ടതില്ല; ഞാന്‍ എഴുതുന്നത് 7 വയസുള്ള കുഞ്ഞിന്റെ അച്ഛനെന്ന നിലയില്‍''
Published on

തിരുവനന്തപുരം: ഡല്‍ഹിയിലെ തെരുവു നായ്ക്കളെ പിടികൂടി കൂട്ടിലടയ്ക്കാനുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ രാഹുല്‍ഗാന്ധി എംപി, പ്രിയങ്ക ഗാന്ധി എം.പി, മനേക ഗാന്ധി എന്നിവര്‍ക്കെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്.

ഡല്‍ഹി-എന്‍സിആറില്‍ നിന്ന് എല്ലാ തെരുവ് നായ്ക്കളെയും നീക്കം ചെയ്യാനുള്ള സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെ വിമര്‍ശിച്ചു കൊണ്ടുള്ള എം.പി.രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന സാധാരണ മനുഷ്യരോടുള്ള വെല്ലുവിളിയാണെന്ന് വി.കെ. സനോജ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് വിമര്‍ശനം.

സാധാരണ സ്‌കൂളില്‍ സുഹൃത്തുക്കളോടൊപ്പം പോകുന്ന ഏഴ് വയസ്സുള്ള കുഞ്ഞിന്റെ അച്ഛന്‍ എന്ന നിലയില്‍ കൂടിയാണ് ഈ കുറിപ്പ് എഴുതുന്നത്. കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ നിഹാല്‍, കൊല്ലത്ത് വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന ഏഴുവയസ്സുകാരിയായ നിയ തുടങ്ങി എത്രയെത്ര കുഞ്ഞുങ്ങളാണ് തെരുവ് നായ ആക്രമത്തില്‍ കൊല്ലപ്പെട്ടത്. ഇതെല്ലാം എങ്ങനെയാണ് നാം മറക്കുകയെന്നും സനോജ് പറഞ്ഞു.

'കേരളത്തില്‍ മാത്രം പേപ്പട്ടി വിഷ ബാധയേറ്റ് 2024 ല്‍ മരിച്ചത് 22 പേരാണ്. ഇവരെല്ലാവരും സാധാരണ മനുഷ്യരാണ്. റാബിസ് മരണങ്ങള്‍ മാത്രമല്ല പ്രശ്‌നം. പേവിഷബാധയില്ലാത്ത നായ്ക്കളുടെ ആക്രമണങ്ങളും ജീവന് ഭീഷണിയാകാം. നായ്ക്കളെ പേടിച്ചു മനുഷ്യര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ് പല സ്ഥലങ്ങളിലും ഉള്ളത് ഇതൊരു മനുഷ്യാവകാശ പ്രശ്‌നം കൂടിയാണ്. സുപ്രീം കോടതി വിധിക്കെതിരെ നിലപാട് എടുത്ത് രാഹുല്‍ ഗാന്ധിയും കൂട്ടരും മനുഷ്യാവകാശ ലംഘനത്തിന് കൂട്ട് നില്‍ക്കുകയാണ്. തെരുവ് നായ പ്രേമികളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മനേക ഗാന്ധി എന്നിവര്‍ക്ക് തെരുവ് നായ്ക്കളെ ഭയക്കേണ്ടതില്ല. എന്നാല്‍ സാധാരണക്കാരായ, തൊഴിലാളികള്‍, കുട്ടികള്‍, പ്രായമായവര്‍, വികലാംഗര്‍ എന്നിവരാണ് ഏറ്റവും കൂടുതല്‍ തെരുവ് നായ അക്രമത്തിനു ഇരയാകുന്നത്,' വി.കെ. സനോജ് ഫേസ്ബുക്കില്‍ കുറിച്ചു

പേവിഷ ബാധയേറ്റ് മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഡല്‍ഹിയിലെ തെരുവുനായ്ക്കളെ പിടികൂടി കൂട്ടിലടയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. തുടച്ചു നീക്കപ്പെടേണ്ട പ്രശ്‌നങ്ങളല്ല നായ്ക്കള്‍ എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. തെരുവുനായ്ക്കളെ പിടിച്ചു മാറ്റുന്നത് ക്രൂരമാണെന്നും സഹതാപം ഇല്ലാത്ത പ്രവൃത്തിണ്. ഷെല്‍ട്ടറുകള്‍, വന്ധ്യംകരണം, കുത്തിവെയ്പ്പ്, കമ്മ്യൂണിറ്റി കെയര്‍ എന്നിവ ഉറപ്പാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നുമായിരുന്നു രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സാധാരണ സ്‌കൂളില്‍ സുഹൃത്തുക്കളോടൊപ്പം പോകുന്ന ഏഴ് വയസ്സുള്ള കുഞ്ഞിന്റെ അച്ഛന്‍ എന്ന നിലയില്‍ കൂടിയാണ് ഈ കുറിപ്പ് എഴുതുന്നത്. കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ നിഹാല്‍, കൊല്ലത്ത് വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന ഏഴുവയസ്സുകാരിയായ നിയ തുടങ്ങി എത്രയെത്ര കുഞ്ഞുങ്ങളാണ് തെരുവ് നായ ആക്രമത്തില്‍ കൊല്ലപ്പെട്ടത്. ഇതെല്ലാം എങ്ങനെയാണ് നാം മറക്കുക.

ഡല്‍ഹി-എന്‍സിആറില്‍ നിന്ന് എല്ലാ തെരുവ് നായ്ക്കളെയും നീക്കം ചെയ്യാനുള്ള സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെ വിമര്‍ശിച്ചു കൊണ്ടുള്ള എം.പി.രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന സാധാരണ മനുഷ്യരോടുള്ള വെല്ലുവിളിയാണ്.

രാജ്യത്തെ സാധാരണ മനുഷ്യര്‍ ജീവിക്കുന്ന സാഹചര്യങ്ങള്‍ ഒട്ടുമേ മനസിലാക്കാത്ത ഒരാളുടെ ധിക്കാരപരവും എലീറ്റിസവും നിറഞ്ഞ വര്‍ത്തമാനം മാത്രമാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന യില്‍ നിറഞ്ഞു നിന്നത്.

കേരളത്തിലടക്കം നിരവധി നിരപരാധികളാണ് തെരുവ് നായയുടെ അക്രമണത്തിന് ഇക്കഴിഞ്ഞ മാസങ്ങളില്‍ മാത്രം ഇരയായത്. ആ മനുഷ്യരുടെ വേദന കാണാന്‍ കഴിയാത്ത പ്രതിപക്ഷ നേതാവ് ഒരു ജനപ്രതിനിധി എന്ന നിലയില്‍ പരാജയമാണെന്ന് സ്വയം പ്രഖ്യാപിച്ചിരിക്കുകയാണ്.

കേരളത്തില്‍ മാത്രം പേപ്പട്ടി വിഷ ബാധയേറ്റ് 2024 ല്‍ മരിച്ചത് 22 പേരാണ്. ഇവരെല്ലാവരും സാധാരണ മനുഷ്യരാണ്. റാബിസ് മരണങ്ങള്‍ മാത്രമല്ല പ്രശ്‌നം. പേവിഷബാധയില്ലാത്ത നായ്ക്കളുടെ ആക്രമണങ്ങളും ജീവന് ഭീഷണിയാകാം. നായ്ക്കളെ പേടിച്ചു മനുഷ്യര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ് പല സ്ഥലങ്ങളിലും ഉള്ളത് ഇതൊരു മനുഷ്യാവകാശ പ്രശ്‌നം കൂടിയാണ്. സുപ്രീം കോടതി വിധിക്കെതിരെ നിലപാട് എടുത്ത് രാഹുല്‍ ഗാന്ധിയും കൂട്ടരും മനുഷ്യാവകാശ ലംഘനത്തിന് കൂട്ട് നില്‍ക്കുകയാണ്.

പട്യാലയില്‍ വയലില്‍ ജോലി ചെയ്തിരുന്ന 40 വയസ്സുള്ള കര്‍ഷക തൊഴിലാളി ഗുര്‍വീന്ദര്‍ സിംഗ്, ബാംഗ്ലൂരില്‍ പ്രഭാത നടത്തത്തിന് പോയ 68 വയസ്സുള്ള സീതപ്പ, അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി കാമ്പസില്‍ പ്രഭാത നടത്തത്തിന് പോയ 65 വയസ്സുള്ള സഫ്ദര്‍ അലി ഖാന്‍ എന്നിവര്‍ സമീപ വര്‍ഷങ്ങളില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ചില പേരുകള്‍ മാത്രമാണ്. തെരുവ് നായ പ്രേമികളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മനേക ഗാന്ധി എന്നിവര്‍ക്ക് തെരുവ് നായ്ക്കളെ ഭയക്കേണ്ടതില്ല. എന്നാല്‍ സാധാരണക്കാരായ, തൊഴിലാളികള്‍, കുട്ടികള്‍, പ്രായമായവര്‍, വികലാംഗര്‍ എന്നിവരാണ് ഏറ്റവും കൂടുതല്‍ തെരുവ് നായ അക്രമത്തിനു ഇരയാകുന്നത്.

സാധാരണ മനുഷ്യരോട് ബന്ധമില്ലാതെ ജീവിക്കുന്ന, അവരുടെ ജീവനും ജീവിത സുരക്ഷയ്ക്കും ഒരു വിലയും നല്‍കാത്ത രാഹുല്‍ ഗാന്ധിയുടെ തെരുവ് നായയ്ക്ക് അനുകൂലമായ മനുഷ്യ വിരുദ്ധ പ്രസ്താവനയെ ജനം തോട്ടില്‍ കളയും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com