മരുന്ന് മാറി നൽകി ചികിത്സയിലായിരുന്ന രോഗി മരിച്ച സംഭവം: കല്ലാച്ചിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം

ചികിത്സ പിഴവ് വരുത്തിയ ഡോക്ടർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ മാർച്ച് സംഘടിപ്പിച്ചത്.
മരുന്ന് മാറി നൽകി ചികിത്സയിലായിരുന്ന രോഗി മരിച്ച സംഭവം: കല്ലാച്ചിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം
Published on
Updated on

കോഴിക്കോട്: മരുന്ന് മാറി നൽകി ചികിത്സയിലായിരുന്ന രോഗി മരിച്ച സംഭവത്തിൽ നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി ഡിവൈഎഫ്ഐ. ചികിത്സ പിഴവ് വരുത്തിയ ഡോക്ടർക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ടാണ് മാർച്ച് സംഘടിപ്പിച്ചത്.

മരുന്ന് മാറി നൽകി ചികിത്സയിലായിരുന്ന രോഗി മരിച്ച സംഭവം: കല്ലാച്ചിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം
ഉദ്യോഗസ്ഥർക്ക് ആശ്വാസം! സെൻസസ് ഡ്യൂട്ടിക്കായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് അവധിയെടുക്കാം

കഴിഞ്ഞ മാസം 23നാണ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചന്ദ്രൻ നാദാപുരം താലൂക്ക് ആശുപത്രിയിലെത്തിയത്. മരുന്ന് കുടിച്ചതിന് പിന്നാലെ ആരോഗ്യനില വഷളാവുകയായിരുന്നു. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ചന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇന്ന് രാവിലെയാണ് ചന്ദ്രൻ്റെ മരണം സ്ഥിരീകരിച്ചത്.

News Malayalam 24x7
newsmalayalam.com