പൊതിച്ചോറിന് പിറകിൽ അനാശാസ്യമെന്ന പരാമർശം; രാഹുലിനോട് ഡിവൈഎഫ്ഐയുടെ മധുര പ്രതികാരം

'ഗതികെട്ട് രാജി' എന്ന തലക്കേട്ടോടെ വാർത്ത വന്ന ദേശാഭിമാനി പത്രത്തിന്റെ പേജുകൾ എടുത്താണ് ഡിവൈഎഫ്ഐ ഇന്ന് ആശുപത്രികളിലേക്കുള്ള ഭക്ഷണം പൊതിഞ്ഞത്.
രാഹുലിനോട്-ഡിവൈഎഫ്ഐയുടെ-പ്രതികാരം
രാഹുലിനോട്-ഡിവൈഎഫ്ഐയുടെ-പ്രതികാരംSource; Facebook
Published on

യൂത്ത് കോൺഗ്രസ് നേതാവും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിനെതിരായ സ്ത്രീകളുടെ വെളിപ്പെടുത്തലുകൾ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. കോൺഗ്രസിന് പ്രതിരോധിക്കാൻ കഴിയാത്ത വിധത്തിലാണ് ദിനംപ്രതി സ്ത്രീകൾ രംഗത്തുവരുന്നത്. ഗതികെട്ട് നേതൃത്വം കയ്യൊഴിഞ്ഞ രാഹുലിന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കേണ്ടതായി വന്നു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി വാർത്തകൾ പത്രങ്ങളിൽ അച്ചടിച്ചുവന്നപ്പോൾ ആ പത്രത്താളുകൾ എടുത്ത് രാഹുലിനോട് മധുരമായി പ്രതികാരം ചെയ്തിരിക്കുകയാണ് ഡിവൈഎഫ്ഐ. 'ഗതികെട്ട് രാജി' എന്ന തലക്കേട്ടോടെ വാർത്ത വന്ന ദേശാഭിമാനി പത്രത്തിന്റെ പേജുകൾ എടുത്താണ് ഡിവൈഎഫ്ഐ ഇന്ന് ആശുപത്രികളിലേക്കുള്ള ഭക്ഷണം പൊതിഞ്ഞത്. പൊതിച്ചോർ വിതരണത്തെ അധിക്ഷേപിച്ച രാഹുലിന്റെ പ്രസംഗത്തെ ഓർമിപ്പിച്ചാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതികാരം.

രാഹുലിനോട്-ഡിവൈഎഫ്ഐയുടെ-പ്രതികാരം
ഉപതെരഞ്ഞെടുപ്പുണ്ടായാല്‍ തിരിച്ചടി നേരിടുമെന്ന് വിലയിരുത്തല്‍; രാഹുലിന്റെ എംഎല്‍എ സ്ഥാനം രാജിവെപ്പിക്കില്ല

"പൊതിച്ചോറിന്റെ പുറകിൽ അനാശാസ്യം എന്ന് പറഞ്ഞ് നടന്നവരോട് ഇതിലും നന്നായി എങ്ങനെ പ്രതികാരം ചെയ്യാനാണ്..."എന്ന കുറിപ്പോടുകൂടിയാണ് പലരും പൊതിച്ചോറുകൾ ശേഖരിച്ചു വച്ചിരിക്കുന്ന ചിത്രം പങ്കുവച്ചിരിക്കുന്നത്. നിരവധിപ്പേർ പോസ്റ്റുകൾക്ക് പ്രതികരണവുമായി എത്തുന്നുണ്ട്. രൂക്ഷമായി രാഹുലിനെ വിമർശിച്ചും, പരിഹസിച്ചുമെല്ലാം ആളുകൾ വിയോജിപ്പ് രേഖപ്പെടുത്തുകയാണ്.

രാഹുലിനോട് ഡിവൈഎഫ്ഐയുടെ  പ്രതികാരം
രാഹുലിനോട് ഡിവൈഎഫ്ഐയുടെ പ്രതികാരംSource; Facebook

പ്രൈവെറ്റ് ആശുപത്രിയിൽ പോകാൻ പറ്റാത്ത പാവപെട്ടവർ ആണ് ഗവർമെന്റ് മെഡിക്കൽ കോളേജുകളിൽ അധികം വരുന്നത്. അവർക്ക് പൊതിച്ചോർ വല്യ ഒരു ആശ്വാസമാണ്. അത് എല്ലാ പാർട്ടിക്കാരും വാങ്ങുന്നുണ്ട്. പാവങ്ങൾക്ക് ഒരുനേരത്തെ ഭക്ഷണം കൊടുക്കുന്നതിന് പോലും അനാശാസ്യം ആരോപിച്ചയാളാണെന്നും പലരും കമന്റുകളിൽ പരാമർശിച്ചു.

ആദ്യം ഉയർന്ന ആരോപണങ്ങളെ പരിശോധിക്കാൻ പാർട്ടിയും, യുവനിരയും അണിനിരന്നിരുന്നു എങ്കിലും തെളിവുകള്‍ ഓരോന്നായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയതോടെ. പാര്‍ട്ടിയുടെ ഔദ്യോഗിക പദവിയില്‍ നിന്ന് തെറിച്ചു. രാഹുലിന്. ഒപ്പമുണ്ടായിരുന്നവരെല്ലാം കൈയൊഴിഞ്ഞതോടെ രാഹുലിന് നാണംകെട്ട് പടിയിറങ്ങേണ്ടി വന്നു എന്ന് മാത്രവുമല്ല നിയമപരമായി നീങ്ങാന്‍ യാതൊരുവിധ സഹായവും പാര്‍ട്ടിയുടെ പക്ഷത്തുനിന്ന് ഉണ്ടാവില്ലെന്ന അറിയിപ്പും കിട്ടി. ഉയര്‍ന്ന ആരോപണങ്ങള്‍ക്കൊക്കെ കാരണക്കാരന്‍ രാഹുല്‍ തന്നെ ആയതിനാല്‍ തെളിയിക്കുന്നതും തെളിയിക്കാതിരിക്കുന്നതും രാഹുലിന്റെ മിടുക്കാണെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com