"സര്‍ക്കാര്‍ ആര്‍ആര്‍ടിഎസുമായി വരുന്നത് ഞാന്‍ മുന്നോട്ടുവച്ച അതിവേഗ പാതയെ അട്ടിമറിക്കാന്‍"; സര്‍ക്കാരിനെതിരെ വീണ്ടും ഇ. ശ്രീധരന്‍

ആര്‍ആര്‍ടിഎസിനെ അതിവേഗ റെയില്‍പാത എന്ന് വിളിക്കുന്നത് ശുദ്ധ വിവരക്കേടാണെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.
"സര്‍ക്കാര്‍ ആര്‍ആര്‍ടിഎസുമായി വരുന്നത് ഞാന്‍ മുന്നോട്ടുവച്ച അതിവേഗ പാതയെ അട്ടിമറിക്കാന്‍"; സര്‍ക്കാരിനെതിരെ വീണ്ടും ഇ. ശ്രീധരന്‍
Published on
Updated on

മലപ്പുറം: അതിവേഗ പാതയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വീണ്ടും ഇ. ശ്രീധരന്‍. താന്‍ മുന്നോട്ടു വെച്ച അതിവേഗ പാതയെ അട്ടിമറിക്കാനാണ് സര്‍ക്കാരിന്റെ ആര്‍ആര്‍ടിഎസ് എന്ന് ഇ. ശ്രീധരന്‍. ആര്‍ആര്‍ടിഎസിനെ അതിവേഗ റെയില്‍പാത എന്ന് വിളിക്കുന്നത് ശുദ്ധ വിവരക്കേടാണെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.

ആര്‍ആര്‍ടിഎസ് അംഗീകരിക്കപ്പെട്ട റെയില്‍വേ സംവിധാനം അല്ല. ആര്‍ആര്‍ടിഎസ് റെയില്‍വേ ആക്ട് പ്രകാരം നടപ്പാക്കാന്‍ കഴിയില്ലെന്നും അത് നടപ്പാക്കാനാവുക മെട്രോ ആക്ട് പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍ആര്‍ടിഎസ് റെയില്‍വേയുടെ കീഴില്‍ അല്ല കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ കീഴിലാണ് വരികയെന്നും ശ്രീധരന്‍ പറഞ്ഞു.

"സര്‍ക്കാര്‍ ആര്‍ആര്‍ടിഎസുമായി വരുന്നത് ഞാന്‍ മുന്നോട്ടുവച്ച അതിവേഗ പാതയെ അട്ടിമറിക്കാന്‍"; സര്‍ക്കാരിനെതിരെ വീണ്ടും ഇ. ശ്രീധരന്‍
അതിവേഗ റെയിലുമായി മുന്നോട്ടുവന്നത് ആരായാലും പ്രശ്നമില്ല; പദ്ധതിയുടെ മുന്നോട്ട് പോക്കാണ് ഞങ്ങൾക്ക് പ്രധാനം: മുഖ്യമന്ത്രി

അതേസമയം അതിവേഗ റെയിലുമായി മുന്നോട്ട് വരുന്നത് ആരായാലും പ്രശ്‌നമില്ലെന്നും പദ്ധതിയുടെ മുന്നോട്ടു പോക്കാണ് പ്രധാനമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പറഞ്ഞത്. അതിവേഗ റെയിലിന്റെ കാര്യത്തില്‍ വിചിത്ര അനുഭവമാണ് ഉണ്ടായത്. കെ റെയിലിന് കേന്ദ്രത്തില്‍ നിന്നും എന്തെങ്കിലും തടസം ഉണ്ടാകുമെന്ന കാര്യം പ്രതീക്ഷിച്ചേയില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ ഘട്ടത്തിലാണ് ഇ. ശ്രീധരന്‍ ഒരു പദ്ധതിയുമായി മുന്നോട്ടുവന്നത്. പദ്ധതി ആര് കൊണ്ടുവന്നാലും അത് പ്രശ്‌നമുള്ള കാര്യമല്ല. അതിവേഗം മുന്നോട്ടു പോകണം എന്നതാണ് ഞങ്ങളുടെ താല്‍പ്പര്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇ. ശ്രീധരന്‍ തന്റെ പദ്ധതി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചെന്നാണ് അവകാശപ്പെട്ടത്. എന്നാല്‍ താനും കെ.വി. തോമസും കേന്ദ്രമന്ത്രി ചെന്ന് കണ്ടപ്പോള്‍ പുതുതായി എന്തോ കാര്യം കേള്‍ക്കുന്നത് പോലെയായിരുന്നു അദ്ദേഹത്തിന്റെ സംസാരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റെയില്‍വേ മന്ത്രിക്ക് അങ്ങനെ ഒരു പദ്ധതിയെ പറ്റി ഒരു ധാരണയും ഇല്ലെന്ന് മനസിലായി. എന്നാല്‍ ശ്രീധരന്‍ പറയുന്നത് അദ്ദേഹത്തിന്റെ പദ്ധതിക്കാണ് അനുമതി ലഭിച്ചത് എന്നാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം അവിടെ ഒരു ഓഫീസും തുടങ്ങി. മുന്‍പ് മുഖ്യമന്ത്രി ആകുമെന്ന് പറഞ്ഞത് ഓര്‍മ്മയുണ്ടല്ലോ എന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

"സര്‍ക്കാര്‍ ആര്‍ആര്‍ടിഎസുമായി വരുന്നത് ഞാന്‍ മുന്നോട്ടുവച്ച അതിവേഗ പാതയെ അട്ടിമറിക്കാന്‍"; സര്‍ക്കാരിനെതിരെ വീണ്ടും ഇ. ശ്രീധരന്‍
മലപ്പുറത്ത് കൊണ്ടോട്ടി-എയര്‍പോര്‍ട്ട് റോഡിന് സമീപം തീപിടിത്തം, നാല് ബസുകള്‍ കത്തി നശിച്ചു

രാജ്യത്ത് ഏഴ് അതിവേഗ റെയില്‍ പ്രഖ്യാപിച്ചു. നാം നിരന്തരം ആവശ്യപ്പെട്ടിട്ടും കേരളം ആ പട്ടികയില്‍ ഇല്ല. കേരളത്തിന് എന്താണ് കുറവ് ? കേരളത്തിന്റെ മതേതരത്വം അട്ടിമറിക്കാന്‍ നാളുകളായി വര്‍ഗീയവാദികള്‍ ശ്രമിക്കുന്നു. അത് നടക്കാതെ വന്നതില്‍ കേരളത്തിനോട് പകയുണ്ട്. അതാണ് ബജറ്റില്‍ കേരളത്തോടുള്ള അവഗണയില്‍ നിന്നും വ്യക്തമായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com