കോട്ടയം: വൈക്കം മുറിഞ്ഞപുഴയിൽ വള്ളം മറിഞ്ഞു. മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർ സഞ്ചരിച്ച വള്ളമാണ് മറിഞ്ഞത്.
22 പേർ രക്ഷപെട്ടു എന്നാണ് ലഭ്യമാകുന്ന വിവരം. ഒരാളെ കാണാനില്ലെന്നാണ് കൂടെയുള്ളവർ പറയുന്നത്. പാണാവള്ളി സ്വദേശി കണ്ണനെയാണ് കാണാതായത്. ഇയാൾക്കായി തെരച്ചിൽ നടക്കുകയാണ്.
ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. കൂടുതൽ പേർ വള്ളത്തിൽ കയറിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.