

ആലപ്പുഴ: കേരള പൊലീസിന് അഭിനന്ദനം അറിയിച്ച് ഇ ഡി. കള്ളപ്പണ കേസിൽ ഒളിവിലുള്ള പ്രതിയെ പിടികൂടാൻ സഹായിച്ചതിനാണ് അഭിനന്ദനം. ആലപ്പുഴ എസ്പിക്ക് ഇ ഡി അസി. ഡയറക്ടർ രാകേഷ് സുമൻ ആണ് കത്തയച്ചത്.
മനുമോഹൻ, നിസാർ, അഭിലാഷ്, ബിജോയ് ടി.എസ്. എന്നീ ഉദ്യോഗസ്ഥർ ആണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. ആദ്യമായാണ് ഇ ഡിയുടെ അഭിനന്ദന കത്ത് പൊലീസിന് ലഭിക്കുന്നത്.