ഇഡി റെയ്ഡിനിടെ പൊലീസുകാരെ ആക്രമിച്ച കേസ്; എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ് വിജയ് വിമലിൻ്റെ ജാമ്യാപേക്ഷ തള്ളി

ഇഡി റെയ്ഡിനിടെ പൊലീസുകാരെ ആക്രമിച്ച കേസിലാണ് വിജയ് വിമലിനെ പൊലീസ് പിടികൂടിയത്.
SFI District President Vijay Vimal's bail plea rejected
എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ് വിജയ് വിമലിൻ്റെ ജാമ്യാപേക്ഷ തള്ളി
Published on
Updated on

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വാടക വീട്ടിൽ റെയ്ഡ് നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പത്ത് പ്രതികളെ കൂടി പൊലീസ് തിരിച്ചറിഞ്ഞു. പത്ത് പേർക്കും ആക്രമണത്തിൽ നേരിട്ട് പങ്കെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഗൂഢാലോചന തെളിയിക്കാൻ ഊർജിത ശ്രമമാണ് പൊലീസ് നടത്തുന്നത്.

ആദ്യം അറസ്റ്റിലായവർക്ക് നോട്ടീസ് നൽകിയതിൽ മനഃപൂർവം പൊലീസ് വീഴ്ച വരുത്തിയോ എന്നാണ് ഇഡി അന്വേഷിക്കുന്നത്. അതേസമയം എസ്എഫ്ഐ ജില്ല പ്രസിഡൻ്റ് വിജയ് വിമലിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഇഡി റെയ്ഡിനിടെ പൊലീസുകാരെ പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതിയാണ് വിജയ് വിമൽ.

SFI District President Vijay Vimal's bail plea rejected
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം

മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി നടപടി. വീട്ടിൽ കയറിയാണ് പൊലീസ് വിജയ് വിമലിനെ പിടികൂടിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 26 ആയിരുന്നു. അഞ്ചുതെങ്ങ്‌ ഗ്രാമ പഞ്ചായത്ത് അം​ഗം കൂടിയാണ് വിജയ് വിമൽ. മുൻ കേരളാ സർവകലാശാലാ യൂണിയൻ മുൻ ചെയർമാൻ കൂടിയായിരുന്നു വിജയ് വിമൽ.

SFI District President Vijay Vimal's bail plea rejected
"കൊല്ലണമെന്ന ഉദ്ദേശ്യം പ്രതികള്‍ക്ക് ഉണ്ടായിരുന്നു"; ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഗുരുതര നിരീക്ഷണവുമായി കോടതി
News Malayalam 24x7
newsmalayalam.com