കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇഡി കേസെടുത്തു. പിഎംഎല്‍എ വകുപ്പ് ചുമത്തി ഇസിഐര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതോടെ, ക്രൈം ബ്രാഞ്ച് കേസില്‍ ഉള്‍പ്പെട്ട എല്ലാവരും ഇഡി കേസിലും പ്രതികളാകും. ഇഡിയുടെ കൊച്ചി യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കള്ളപ്പണം തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇഡി ജോയിന്റ് ഡയറക്ടര്‍ക്കാണ് അന്വേഷണച്ചുമതല. രണ്ട് കേസുകള്‍ ആണ് എടുത്തിരിക്കുന്നത് എങ്കിലും ഒറ്റ കേസ് ആയിട്ടായിരിക്കും അന്വേഷണം നടക്കുക.
ഉണ്ണിക്കൃഷ്ണന്‍ പോറ്റി, എ. പത്മകുമാര്‍, എന്‍. വാസു, 2019-ലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ മറ്റ് അംഗങ്ങളുമടക്കം പതിനഞ്ചു പേരെയാണ് എസ്‌ഐടി പ്രതിചേര്‍ക്കപ്പെട്ടത്. ഇവരെല്ലാം ഇഡി കേസിലും പ്രതികളാകും.
കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണമായിരിക്കും ഇഡി നടത്തുക. പതികളുടെ സ്വത്ത് വകകള്‍ അടക്കം അറ്റാച്ച് ചെയ്യുന്ന തലത്തിലേക്ക് ആയിരിക്കും ഇഡി നടപടികള്‍.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇഡി അന്വേഷണം തുടങ്ങുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കേസുമായി ബന്ധപ്പെട്ട എകഞ ആവശ്യപ്പെട്ടുകൊണ്ട് ഇഡി കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ കൊല്ലം വിജിലന്‍സ് കോടതി ഉത്തരവ പ്രകാരമാണ് ഇഡി കേസെടുത്തിരിക്കുന്നത്.