കിഫ്ബി മസാലബോണ്ട് കേസ്: 466 കോടിയുടെ ഭൂമി വാങ്ങിയത് ഫെമ ചട്ടലംഘനം; മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി ഇഡി

ഫണ്ട് ഉപയോഗിച്ച് 466 കോടിയുടെ ഭൂമി വാങ്ങിയത് ഫെമ ചട്ടലംഘനമെന്ന് ഇഡി കണ്ടെത്തി.
കിഫ്ബി മസാലബോണ്ട് കേസ്: 466 കോടിയുടെ ഭൂമി വാങ്ങിയത് 
ഫെമ ചട്ടലംഘനം; മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി ഇഡി
Published on
Updated on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി കിഫ്ബി മസാല ബോണ്ടിലെ ഇഡി റിപ്പോർട്ട്. ഫണ്ട് ഉപയോഗിച്ച് 466 കോടിയുടെ ഭൂമി വാങ്ങിയത് ഫെമ ചട്ടലംഘനമെന്ന് ഇഡി കണ്ടെത്തി. മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലാണ് ഭൂമി വാങ്ങാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

കിഫ്ബി ഡയറക്ടർ ബോർഡ് യോഗത്തിന്റെ മിനുട്സ് ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഭൂമി വാങ്ങാൻ മുഖ്യമന്ത്രി ഒപ്പിട്ട രേഖകളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലാണ് ഭൂമി വാങ്ങാൻ തീരുമാനിച്ചത്. 150 ലധികം പേജുകൾ ഉള്ള റിപ്പോർട്ടാണ് അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചത്.

കിഫ്ബി മസാലബോണ്ട് കേസ്: 466 കോടിയുടെ ഭൂമി വാങ്ങിയത് 
ഫെമ ചട്ടലംഘനം; മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി ഇഡി
കിഫ്ബി മസാലബോണ്ട് ഇടപാട്: മുഖ്യമന്ത്രിക്ക് ഇഡിയുടെ കാരണം കാണിക്കല്‍ നോട്ടീസ്; ഫെമ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തൽ

കഴിഞ്ഞ ദിവസമാണ് കിഫ്ബി മസാലബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും ഇഡി നോട്ടീസ് നൽകിയത്. മസാലബോണ്ട് ഇടപാടില്‍ ഫെമ ചട്ടലംഘനം നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com