ഇടപ്പള്ളി റെയിൽവേ അണ്ടർപ്പാസ് ഇരുട്ടിൽ; ആറ് മാസമായി വഴിവിളക്കുകൾ പ്രവർത്തനരഹിതം

വഴിവിളക്കുകൾ തെളിയാത്തത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ഭീഷണിയാവുകയാണ്...
ഇടപ്പള്ളി റെയിൽവേ അണ്ടർപ്പാസ്
ഇടപ്പള്ളി റെയിൽവേ അണ്ടർപ്പാസ്Source: News Malayalam 24x7
Published on
Updated on

കൊച്ചി: തിരക്കേറിയ ഇടപ്പള്ളി റെയിൽവേ അണ്ടർപ്പാസ് മാസങ്ങളായി ഇരുട്ടിൽ. വഴിവിളക്കുകൾ തെളിയാത്തത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ഭീഷണിയാവുകയാണ്.

ദേശീയപാതയെയും അമൃത ആശുപത്രി ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന വഴിയിലൂടെ ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് കടന്നുപോകുന്നത്. എന്നാൽ കഴിഞ്ഞ ആറുമാസമായി ഈ പാത ഇരുട്ടിലാണ്. രാത്രികാലങ്ങളിൽ അണ്ടർപ്പാസിനുള്ളിൽ വെളിച്ചമില്ലാത്തത് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. റെയിൽവേ ലൈൻ മുറിച്ചുകടന്നുള്ള യാത്ര ഒഴിവാക്കാൻ നിർമിച്ച ഈ പാതയിൽ, സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതായത് പ്രദേശവാസികളെയും രോഗികളുമായി എത്തുന്നവരെയും ഒരുപോലെ വലയ്ക്കുന്നു.

ഇടപ്പള്ളി റെയിൽവേ അണ്ടർപ്പാസ്
വിഷുക്കാലം വർണാഭമാക്കാൻ മലയാളികൾ; വിസ്മയം തീർക്കാൻ സജ്ജമായി പടക്കവിപണി

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2021ലാണ് ഈ അണ്ടർപ്പാസ് പൊതുജനങ്ങൾക്കായി തുറന്നുനൽകിയത്. എന്നാൽ കൃത്യമായ അറ്റകുറ്റപ്പണികൾ നടക്കാത്തത് മൂലം ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ഇതുവഴിയുള്ള യാത്ര ദുരിതമായി മാറി. അണ്ടർപ്പാസിലെ വൈദ്യുതി വിളക്കുകൾ പുനഃസ്ഥാപിക്കണമെന്നും യാത്രാക്ലേശം പരിഹരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com