കൊല്ലത്തെ വിദ്യാര്‍ഥിയുടെ മരണത്തില്‍ പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍; മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കി വിദ്യാഭ്യാസ വകുപ്പ്

സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് മുഖേന മിഥുന് വീട് നിര്‍മിച്ചു നല്‍കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
കൊല്ലത്തെ വിദ്യാര്‍ഥിയുടെ മരണത്തില്‍ പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍; മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കി വിദ്യാഭ്യാസ വകുപ്പ്
Published on

സ്‌കൂളിലെ പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ്. സ്‌കൂള്‍ മാനേജ്‌മെന്റിന് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തില്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് തന്നെ അത് ചെയ്യുമെന്നും അറിയിച്ചു.

കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതിന് മാനേജ്‌മെന്റും മുന്‍കൈ എടുക്കണം. ഇളയ കുട്ടിക്ക് പ്ലസ് ടു ക്ലാസ് വരെ പരീക്ഷാ ഫീസ് ഒഴിവാക്കും. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് മുഖേന മിഥുന് വീട് നിര്‍മിച്ചു നല്‍കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

കൊല്ലത്തെ വിദ്യാര്‍ഥിയുടെ മരണത്തില്‍ പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍; മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കി വിദ്യാഭ്യാസ വകുപ്പ്
കുട്ടി ഷീറ്റിൽ വലിഞ്ഞുകയറിയെന്ന പരാമർശം; മന്ത്രി ചിഞ്ചുറാണിയുടെ വിശദീകരണം തേടി സിപിഐ

കൊല്ലത്ത് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചതില്‍ സ്‌കൂളിന് ഗുരുതര വീഴ്ച പറ്റിയെന്നാണ് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറിയ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ കര്‍ശന നടപടി ഉണ്ടാവുമെന്നും നഷ്ടപ്പെട്ടത് കേരളത്തിന്റെ മകനെയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

സ്‌കൂള്‍ തുറക്കുന്നതിനായുള്ള മുന്നൊരുക്കങ്ങസംബന്ധിച്ച് മെയ് 13 ന് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.കെഎസ്ഇബിയുമായി ബന്ധപ്പെട്ട് പരിഹാരം കാണുന്നതുവരെ അധികൃതരെ സമീപിക്കണം ആയിരുന്നുവെന്നും, മന്ത്രിയെ ഉള്‍പ്പടെ അറിയിക്കേണ്ടതായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സുരക്ഷ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്തിരുന്നു. ആര് എന്ത് പറഞ്ഞാലും ഞങ്ങള്‍ക്ക് ശമ്പളം കിട്ടും എന്ന നിലപാടാണ് ചില അധ്യാപകര്‍ക്ക് അത് അംഗീകരിക്കാന്‍ സാധിക്കില്ല. ഗുരുതരമായ പിശവ് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com