പട്ടികജാതി വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിൽ; സ്‌കൂൾ തുറന്ന് നാല് മാസം പിന്നിട്ടിട്ടും ലംപ്സം ഗ്രാൻ്റ് നൽകിയിട്ടില്ല

പ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കാത്തതെന്ന് ആക്ഷേപം.
Education of Scheduled Caste students in jeopardy
പട്ടികജാതി വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിൽ
Published on: 
Updated on: 

പാലക്കാട്: സംസ്ഥാനത്തെ പട്ടികജാതി പട്ടിക വർഗ വിദ്യാർഥികളുടെ ലംപ്സം ഗ്രാൻ്റ് വിതരണം മുടങ്ങിയിട്ട് നാല് മാസം പിന്നിട്ടു. വിദ്യാർഥികൾക്ക് സർക്കാർ നൽകുന്ന പഠന ധന സഹായമാണ് മുടങ്ങിയത്. ഇതോടെ സംസ്ഥാനത്തെ എട്ട് ലക്ഷത്തോളം വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിലായി.

ഒന്നു മുതൽ നാല് വരെയുള്ള ക്ലാസിലെ വിദ്യാർഥികൾക്ക് 750 രൂപയും അഞ്ച് മുതൽ ഏഴ് വരെയുള്ളവർക്ക് 900 രൂപയും എട്ട് മുതൽ പത്ത് വരെയുള്ളവർക്ക് 1000 രൂപയുമാണ് ലഭിക്കേണ്ടത്. കൂടാതെ ഉന്നത വിദ്യാഭ്യാസ സഹായവും മുടങ്ങിയിട്ടുണ്ട്. ഇടതു സർക്കാർ അവസാന ബജറ്റിൽ 10 ശതമാനം വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു.

Education of Scheduled Caste students in jeopardy
സിഎംആർഎൽ-എക്സാലോജിക് കേസ്; മുഹമ്മദ് റിയാസിൻ്റെ സുഹൃത്തുക്കൾക്ക് എസ്ഐടി നോട്ടീസ്

പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കാത്തതും പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് വകുപ്പ് മന്ത്രി കെ.എ. തുളസി ഇടപെടണമെന്ന് കേരള ദളിത് ഫോറം സംസ്ഥാന പ്രസിഡൻ്റ് വേലായുധൻ ആവശ്യപ്പെട്ടു.

പാലക്കാട് ജില്ലയിൽ മാത്രം 65,000 ത്തോളം വിദ്യാർഥികൾക്കാണ് ഗ്രാൻ്റ് ലഭിക്കാനുള്ളത്. അട്ടപ്പാടി, നെല്ലിയാമ്പതി, മുതലമട , പറമ്പിക്കുളം, മലമ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെ ആദിവാസി കുട്ടികളുടെ പഠനവും ഇതോടെ പ്രതിസന്ധിയിലായിട്ടുണ്ട്.

Education of Scheduled Caste students in jeopardy
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
News Malayalam 24x7
newsmalayalam.com