തദ്ദേശ തിളക്കം | ‌വികസന നേട്ടങ്ങളുമായി എളവള്ളി പഞ്ചായത്ത്, സ്വരാജ് ട്രോഫി നേട്ടം തുടർച്ചയായി നാലാം തവണ; വേറിട്ട പദ്ധതികളും പ്രവർത്തനങ്ങളും മാതൃക

രൂപം കൊണ്ട കാലം മുതൽ എൽഡിഎഫ് അല്ലാതെ പഞ്ചായത്തിൽ മറ്റാരും അധികാരത്തിലെത്തിയിട്ടില്ല
തദ്ദേശ തിളക്കം | ‌വികസന നേട്ടങ്ങളുമായി എളവള്ളി പഞ്ചായത്ത്, സ്വരാജ് ട്രോഫി നേട്ടം തുടർച്ചയായി നാലാം തവണ; വേറിട്ട പദ്ധതികളും പ്രവർത്തനങ്ങളും മാതൃക
Published on

തൃശൂർ: ജില്ലയിലെ മികച്ച തദ്ദേശ സ്ഥാപനമെന്ന നേട്ടം നാല് തവണ കൈവരിച്ച പഞ്ചായത്താണ് മണലൂർ നിയോജക മണ്ഡലത്തിലെ എളവള്ളി. ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും യോജിച്ച പ്രവർത്തനവും നടപ്പാക്കിയ വേറിട്ട പദ്ധതികളുമാണ് പഞ്ചായത്തിനെ നേട്ടങ്ങളിലേക്ക് നയിച്ചത്. 1964ൽ രൂപീകൃതമായ പഞ്ചായത്താണ് എളവള്ളി. പഞ്ചായത്തിലെ ഭൂരിഭാഗം ആളുകളും കാർഷിക മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരാണ്.

തൃശൂരിന്റെ ഗ്രാമീണ സൗന്ദര്യം നിറഞ്ഞ് നിൽക്കുന്ന പഞ്ചായത്തിൽ രൂപം കൊണ്ട കാലം മുതൽ എൽഡിഎഫ് അല്ലാതെ മറ്റാരും അധികാരത്തിലെത്തിയിട്ടില്ല. എന്നാൽ മുൻ ഭരണ സമിതികൾക്കൊന്നും അവകാശപ്പെടാനില്ലാത്ത നേട്ടങ്ങളുടെ പട്ടികയുണ്ട് നിലവിലെ ഭരണസമിതിക്ക്. 2020-21 വർഷത്തിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ തദ്ദേശ സ്ഥാപനമായി തെരഞ്ഞെടുക്കപ്പെട്ട എളവള്ളി പഞ്ചായത്ത്, ജില്ലയിലെ ഏറ്റവും മികച്ച തദ്ദേശ സ്ഥാപനത്തിനുള്ള സ്വരാജ് ട്രോഫി തുടർച്ചയായി നാല് തവണയാണ് സ്വന്തമാക്കിയത്. കൃത്യമായ ആസൂത്രണത്തോടെ വേറിട്ട പദ്ധതികളാണ് പഞ്ചായത്ത് നടപ്പാക്കിയത്.

തദ്ദേശ തിളക്കം | ‌വികസന നേട്ടങ്ങളുമായി എളവള്ളി പഞ്ചായത്ത്, സ്വരാജ് ട്രോഫി നേട്ടം തുടർച്ചയായി നാലാം തവണ; വേറിട്ട പദ്ധതികളും പ്രവർത്തനങ്ങളും മാതൃക
സ്വാധീനമുള്ള ഇടങ്ങളിൽ സഭാ വിശ്വാസികളെ സ്ഥാനാര്‍ഥികളാക്കുന്ന പാര്‍ട്ടികളുമായി സഹകരിക്കും; തദ്ദേശ തെരഞ്ഞെടുപ്പിൽ സമദൂരം ഇല്ലെന്ന് ലത്തീൻ കത്തോലിക്കാ സഭ

എളവള്ളി പഞ്ചായത്തിന് കീഴിൽ നിർമിച്ച ഡയപ്പർ സംസ്കരണ കേന്ദ്രം, സംസ്ഥാനത്താകെ മാലിന്യ സംസ്കരണത്തിൽ മാതൃകയായി മാറിയ പദ്ധതിയാണ്. എളവള്ളി മോഡൽ എന്ന പേര് നൽകി ഇന്ന് ഒട്ടേറെ തദ്ദേശ സ്ഥാപനങ്ങളാണ് ഇത്തരം സംസ്കരണ കേന്ദ്രങ്ങൾക്ക് തുടക്കം കുറിച്ചത്. ലൈഫ് ഭവന പദ്ധതിക്കായി 2.26 ഏക്കർ സ്ഥലം സ്വന്തം നിലയിൽ കണ്ടെത്തിയ പഞ്ചായത്ത് 196 കുടുംബങ്ങൾക്ക് ഇതിനോടം വീടുകൾ നിർമിച്ച് നൽകി. ഭിന്നശേഷി വിദ്യാർഥികൾക്കായി നിർമിച്ച അത്യാധുനിക ബഡ് സ്കൂളും, മണിച്ചാൽ വിനോദ സഞ്ചാര പദ്ധതിയുമെല്ലാം 2020ൽ പൂർത്തീകരിച്ച പ്രധാന പദ്ധതികളാണ്.

സ്ത്രീ ശാക്തീകരണം, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം, കൃഷി, ജലസേചനം തുടങ്ങി വൃത്യസ്ത മേഖലകളിലായി പഞ്ചായത്ത് നടപ്പാക്കിയ ഭൂരിഭാഗം പദ്ധതികളും വലിയ വിജയം ആണ്. എന്നാൽ ഭരണസമിതിയുടെ ക്യാപ്റ്റൻ എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോഴും സിപിഐഎമ്മുമായി അകന്ന പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സിനെ ഇക്കഴിഞ്ഞ ദിവസമാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. മുൻപ് കോൺഗ്രസുകാരനായിരുന്ന ജിയോ വീണ്ടും കോൺഗ്രസുമായി സഹരിക്കാൻ തീരുമാനിച്ചതോടെയായിരുന്നു നടപടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com