താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിൽ വയോധികന് ക്രൂരമർദനം. 45 വർഷം മുമ്പുള്ള പക വച്ചാണ് തൊഴിലുറപ്പിന് പോയ വയോധികനെ ക്രൂരമായി മർദിച്ചത്. പുളിയാറ ചാലിൽ മൊയ്തീൻ കോയയ്ക്ക് (72) ആണ് മർദനമേറ്റത്. മർദനമേറ്റ മൊയ്തീൻ കോയ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.