കൊച്ചിയിൽ വൃദ്ധസദനത്തിൽ വയോധികയ്ക്ക് ക്രൂര മർദനം; 71കാരിയുടെ വാരിയെല്ലിന് പൊട്ടൽ

മഞ്ഞുമ്മൽ സ്വദേശി ശാന്തയാണ് മർദനമേറ്റ് ഗുരുതരാവസ്ഥയിലായത്
എഫ് ഐ ആറിൻ്റെ പകർപ്പ്
എഫ് ഐ ആറിൻ്റെ പകർപ്പ്Source: News Malayalam 24x7
Published on

എറണാകുളം: എറണാകുളം എരൂർ ആർ.ജെ.ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള വൃദ്ധസദനത്തിലാണ് 71കാരിയായ വയോധികയെ ക്രൂര മർദനത്തിനിരയാക്കിയത്. മഞ്ഞുമ്മൽ സ്വദേശി ശാന്തയാണ് മർദനമേറ്റ് ഗുരുതരാവസ്ഥയിലായത്. ട്രസ്റ്റ് നടത്തിപ്പുകാരി രാധയും കൂട്ടാളികളും ചേർന്ന് മർദിച്ചതായി ശാന്ത എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടറോട് പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.

എഫ് ഐ ആറിൻ്റെ പകർപ്പ്
"ആത്മകഥയെ കുറിച്ച് വിവാദങ്ങളുണ്ടാക്കിയത് വലതുപക്ഷ പിന്തിരിപ്പൻ ശക്തികളുടെ റാക്കറ്റ്, വിട്ടുപോയ കാര്യങ്ങൾ ഉൾപ്പെടുത്തി തുടർച്ചയുണ്ടാകും"

ശാന്തയുടെ വാരിയെല്ലിന് പൊട്ടലേറ്റിട്ടുള്ളതായി സ്കാനിംഗ് റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. വൃദ്ധയെ ചികിത്സയ്ക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.സംഭവത്തിൽ ഹിൽപാലസ് പൊലീസ് കേസെടുത്ത് പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com