പത്തനംതിട്ടയിൽ 77കാരി തൂങ്ങിമരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

മരിച്ച രത്നമ്മയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്
മരിച്ച രത്നമ്മയുടെ വീട്
മരിച്ച രത്നമ്മയുടെ വീട്Source: News Malayalam 24x7
Published on

പത്തനംതിട്ട: അടൂർ കോട്ടമുകളിൽ വയോധികയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. 77 കാരി രത്നമ്മയാണ് മരിച്ചത്. രത്നമ്മ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഇന്ന് രാവിലെയാണ് സംഭവം. സംഭവം കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്.

രത്നമ്മയ്ക്ക് രണ്ട് മക്കളാണുള്ളത്. ഒരാൾ വിദേശത്തും മറ്റൊരാൾ ഡൽഹിയിലുമാണ്. മക്കൾ രാവിലെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് അടുത്ത വീടുകളിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൈ ഞരമ്പ് മുറിച്ച ശേഷം തൂങ്ങിമരിച്ച നിലയിൽ രത്നമ്മയെ കണ്ടത്.

മരിച്ച രത്നമ്മയുടെ വീട്
ദേശീയപാത നിർമാണത്തിനായി വീട് പൊളിക്കുന്നതിനെതിരെ പ്രതിഷേധം; കാസർ​ഗോഡ് ഗ്യാസ് സിലിണ്ടറും പെട്രോളുമായി വീടിന് മുകളിൽ കയറി ഭീഷണി

പിന്നാലെ അയൽക്കാർ പൊലീസിൽ വിവരമറിയിച്ചു. പരിശോധനയിൽ മരിച്ച രത്നമ്മയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തി. മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കളുടെയും ആരോപണം. അടൂർ പൊലീസ് സംഭവസ്ഥലത്ത് എത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

മരിച്ച രത്നമ്മയുടെ വീട്
"വ്യക്തി അധിക്ഷേപങ്ങൾ ലീഗിന്റെ രീതിയല്ല, പ്രതിപക്ഷ ബഹുമാനത്തോടെ മാത്രമേ വിമർശിക്കാറുള്ളൂ"; സലാമിനെ തള്ളി പി.കെ. കുഞ്ഞാലിക്കുട്ടി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com