"അനിയാ നിൽ...അങ്ങനെയങ്ങ് പോയാലോ"; ഫുട്‌പാത്തിലൂടെ ബൈക്കുമായി വന്നയാളെ തടഞ്ഞ് വയോധിക, വീഡിയോ വൈറൽ

എരഞ്ഞിപ്പാലം സ്വദേശി പ്രഭാവതിയമ്മയാണ് ബൈക്ക് തടഞ്ഞത്.
"അനിയാ നിൽ...അങ്ങനെയങ്ങ് പോയാലോ"; ഫുട്‌പാത്തിലൂടെ ബൈക്കുമായി 
വന്നയാളെ തടഞ്ഞ് വയോധിക, വീഡിയോ വൈറൽ
Published on
Updated on

കോഴിക്കോട്: ഫുട്പാത്തിലൂടെ ബൈക്കോടിച്ച ആളെ തടഞ്ഞ്. വയോധിക. എരഞ്ഞിപ്പാലം സ്വദേശി പ്രഭാവതിയമ്മയാണ് ഫുട്പാത്തിലൂടെ ബൈക്കോടിച്ചുവന്നയാളെ തടഞ്ഞുനിർത്തിയത്. എരഞ്ഞിപ്പാലം സിഗ്നലിൻ്റെ അടുത്ത് വെച്ചാണ് സംഭവം. പ്രഭാവതിയമ്മ നടന്നുവരുമ്പോഴാണ് ഫുട്പാത്തിലൂടെ ഒരാൾ ബൈക്കുമായി എത്തിയത്.

"അനിയാ നിൽ...അങ്ങനെയങ്ങ് പോയാലോ"; ഫുട്‌പാത്തിലൂടെ ബൈക്കുമായി 
വന്നയാളെ തടഞ്ഞ് വയോധിക, വീഡിയോ വൈറൽ
കാലം മാറി ! ജെൻസികൾക്കിടയിൽ ആൻ്റി-അംബീഷൻ വർധിക്കുന്നതായി റിപ്പോർട്ട്

ബൈക്കിലുണ്ടായിരുന്ന വ്യക്തി കുറേ സമയം അവിടെ നിന്നിട്ടും മാറി നിൽക്കാൻ പ്രഭാവതിയമ്മ മാറി നിൽക്കാൻ തയ്യാറായില്ല. ഒടുവിൽ പ്രഭാവതി അമ്മ ബാഗിൽ നിന്നും ഫോൺ എടുത്ത് ഫോട്ടോ എടുക്കാൻ തുടങ്ങിയപ്പോഴാണ് ബൈക്ക് യാ്തികൻ പിന്തിരിഞ്ഞ് പോയത്. കാണിച്ചതോടെ പ്രഭാവതിയമ്മ വാഹനം തടഞ്ഞ ദൃശ്യങ്ങൾ വടകര സ്വദേശിയായ ബ്ലോഗർ അഫ്ലു ആണ് പകർത്തിയത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

"എരഞ്ഞിപ്പാലത്ത് ഇത് സ്ഥിരം കാഴ്ചയാണ്. പണ്ടും ഇതുപോലെ പ്രതികരിച്ചിട്ടുണ്ട്. ഈ സംഭവം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ശുഭയാത്ര എന്ന പദ്ധതിയുണ്ട്. അതിലേക്ക് ഇങ്ങനെയുള്ള വാഹനങ്ങളുടെ ഫോട്ടോ എടുത്ത് അയച്ചാ മതിയെന്നും, അടിയൊന്നും കൂടാൻ പോകേണ്ടെന്നും അവർ പറഞ്ഞിട്ടുണ്ട്. വീഡിയോ എടുക്കുന്നതൊന്നും ഞാൻ കണ്ടിട്ടില്ല. ലാസ്റ്റ് എല്ലാരും മുകളിൽ നിന്ന് നോക്കുന്നതാണ് കണ്ടത്. ഫോട്ടോ എടുത്തതാണ് എന്നാണ് കരുതിയത്. കൊച്ചു മകൾ വിളിച്ച് പറഞ്ഞപ്പോഴാണ് റീല് വന്നതും വൈറലായതും അറിയുന്നത്. പിള്ളേരെ മുന്നിൽ ചെറുതാകരുതെന്ന് കരുതി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് എടുത്തിട്ടുണ്ടായിരുന്നു. നോക്കിയപ്പോഴാണ് വീഡിയോ കണ്ടത്", പ്രഭാവതിയമ്മ ന്യൂസ് മലയാളത്തോട് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com