തൃശൂരിൽ കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചുകൊന്നു; 60 വയസുള്ള മകനും ഗുരുതരമായി പരിക്കേറ്റു

ഇന്നു വൈകിട്ട് ആറു മണിയോടെയാണ് നടുക്കുന്ന സംഭവം ഉണ്ടായത്.
Stray dog attack
Published on
Updated on

തൃശൂർ: തൃശൂർ ജില്ലയിലെ എരുമപ്പെട്ടി വെള്ളറക്കാട് കിടപ്പു രോഗിയായ വയോധികയെ തെരുവുനായ കടിച്ചുകൊന്നു. കിടപ്പു രോഗിയായ 84 വയസ്സുള്ള കാർത്തികയാണ് നായയുടെ കടിയേറ്റ് മരിച്ചത്. കാർത്തികയുടെ മൃതദേഹം വീടിനുള്ളിലെ കട്ടിലിൽ ചോരയൊലിച്ച നിലയിലാണ് കണ്ടെത്തിയത്.

ഇവരുടെ 60 വയസുള്ള മാനസികാസ്വാസ്ഥ്യമുള്ള മകനേയും നായ ഗുരുതരമായി കടിച്ച് മുറിവേൽപ്പിച്ചിട്ടുണ്ട്. ഇന്നു വൈകിട്ട് ആറു മണിയോടെയാണ് നടുക്കുന്ന സംഭവം ഉണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Stray dog attack
വാമനപുരത്ത് ഒരു വയസുകാരി മരിച്ച നിലയിൽ; ശ്വാസം മുട്ടിച്ച് കൊന്നത് അമ്മ
News Malayalam 24x7
newsmalayalam.com