തിരുവനന്തപുരത്തെ ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലംമാറ്റം; കളക്ടറോട് വീണ്ടും വിശദീകരണം ആവശ്യപ്പെട്ട് ഇലക്ഷൻ കമ്മീഷൻ

നിലവിൽ സമർപ്പിച്ച വിശദീകരണം തൃപ്തികരമല്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
തെരഞ്ഞെടുപ്പ് കമ്മീഷൻ
തെരഞ്ഞെടുപ്പ് കമ്മീഷൻ
Published on
Updated on

തിരുവനന്തപുരം: ജില്ലയിലെ ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലംമാറ്റത്തിൽ കളക്ടറോട് വീണ്ടും വിശദീകരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. നിലവിൽ സമർപ്പിച്ച വിശദീകരണം തൃപ്തികരമല്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.

കളക്ടറുടെയും താലൂക്ക് തഹസിൽദാരുടെയും കീഴിൽ പ്രവർത്തിക്കുന്ന 71 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കെ കൂട്ടമായി സ്ഥലം മാറ്റിയത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ
വിരമിച്ച് മൂന്ന് വർഷം കഴിഞ്ഞിട്ടും വാഹനത്തിൽ നിന്നും ഔദ്യോഗിക മുദ്ര മാറ്റിയില്ല; ടോമിൻ ജെ. തച്ചങ്കരിക്ക് കുരുക്ക്

അതേസമയം, സ്ഥലംമാറ്റ ഉത്തരവിൽ സാധൂകരണം ആവശ്യപ്പെട്ട് ജില്ലാ കളക്ടർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതിന് ശേഷം നടപ്പാക്കിയ ഉത്തരവ് സാധൂകരിക്കണമെന്നാണ് കളക്ടറുടെ ആവശ്യം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com