വൈദ്യുതി പ്രതിസന്ധി ഒറ്റയടിക്ക് തീരില്ല; മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി കിട്ടാനില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

ആണവനിലയങ്ങൾ സ്ഥാപിക്കുന്നത് ഒറ്റയ്ക്ക് എടുക്കേണ്ട തീരുമാനം അല്ല, ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു
സണ്ണി ജോസഫ്
സണ്ണി ജോസഫ്Source: News Malayalam 24x7
Published on
Updated on

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഒറ്റയടിക്ക് തീരില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വൈദ്യുതി കിട്ടാനില്ല. കർണാടക മന്ത്രിയുമായി സംസാരിച്ചിരുന്നു, അവിടെ നിന്നും വൈദ്യുതി കിട്ടാനില്ല. നടപടികൾ വേഗത്തിൽ ആക്കാൻ ശ്രമിക്കാമെന്നും വൈദ്യുതി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

വൈദ്യുതി പ്രതിസന്ധി ഒറ്റയടിക്ക് തീരില്ലെന്ന കാര്യം എപ്പോഴും പറയുന്നുണ്ട്. നമുക്ക് മാത്രമല്ല, രാജ്യവ്യാപകമായി പ്രയാസങ്ങളുണ്ട്. ഇന്നലെ നമുക്ക് തരേണ്ടിയിരുന്ന സംസ്ഥാനത്തിന് അവരുടെ ജനറേറ്റര്‍ കേടുവന്നതിനാല്‍ വൈദ്യുതി ലഭ്യമാക്കാനായില്ല. ആവശ്യകത കൂടുന്നു, ലഭ്യത കുറയുന്നു. പരിഹരിക്കാന്‍ പരമാവധി നോക്കുന്നു. ചെയര്‍മാനും ഡയറക്ടര്‍മാരും പല സംസ്ഥാനങ്ങളുമായി സംസാരിച്ചു. മുഖ്യമന്ത്രിയും അതില്‍ ഇടപെട്ടു. കര്‍ണാടക മന്ത്രി കെ.ജെ. ജോര്‍ജുമായി താനും സംസാരിച്ചു. പക്ഷേ, അവര്‍ക്കും പരിമിതികളുണ്ട്. കര്‍ണാടകയ്ക്ക് 20,000 മെഗാവാട്ട് ആവശ്യമാണ്. നമുക്ക് 5,500 മെഗാവാട്ടാണ് ആവശ്യം.

വൈദ്യുതി ഉല്‍പ്പാദനത്തിൽ കേരളം പുരോഗമിച്ചിട്ടില്ല. പദ്ധതികളുടെ കുറവുണ്ട്. ഒരുപാട് തവണ ഇക്കാര്യം വിശദീകരിച്ചതാണ്. ദീര്‍ഘകാല, ഹ്രസ്വകാല പരിഹാര മാര്‍ഗങ്ങള്‍ പലരും നിര്‍ദേശിക്കുന്നുണ്ട്. ഇതൊരു പാഠമായി ഉള്‍ക്കൊണ്ട്, ചര്‍ച്ചകള്‍ തുടരുന്നു. നടപടികള്‍ വേഗത്തിലാക്കാനുള്ള ശ്രമങ്ങളുമുണ്ട്. ആണവനിലയങ്ങൾ സ്ഥാപിക്കുന്നത് ഒറ്റയ്ക്ക് എടുക്കേണ്ട തീരുമാനം അല്ല. ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയുടെ മലപ്പുറം ചാര്‍ട്ടേഡ് വിമാന യാത്രയുടെ വിശദാംശങ്ങള്‍ അറിയില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. പത്രങ്ങളിൽ കണ്ടത് മാത്രമേ അറിയൂ, കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. മലപ്പുറത്തേക്ക് പോകേണ്ട അടിയന്തര സാഹചര്യം ആയിരുന്നു. അതുകൊണ്ടാണ് ചാര്‍ട്ടേഡ് വിമാനം തെരഞ്ഞെടുത്തത്. നേരത്തെയുണ്ടായിരുന്ന ഹെലികോപ്റ്റർ കരാർ കഴിഞ്ഞത് എല്ലാർക്കും അറിയാമല്ലോയെന്നും മുഖ്യമന്ത്രിയുമായി ഈ വിഷയത്തിൽ സംസാരിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

Related Stories

മന്ത്രി സണ്ണി ജോസഫ്
സര്‍ക്കാരിന്റെ ഷോക്ക് ട്രീറ്റ്‌മെന്റ്: വില കൂടിയാലും വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ്; സാമ്പത്തിക ബാധ്യത ജനങ്ങളിലേക്ക്...
വൈദ്യുതി പ്രതിസന്ധി: മുഖ്യമന്ത്രിക്കും മന്ത്രിക്കും ദീര്‍ഘവീക്ഷണമില്ല, കമ്മീഷന്‍ അടിക്കാനാണോ ശ്രമമെന്നും സംശയം: എം.എം. മണി
മന്ത്രി സണ്ണി ജോസഫ്
News Malayalam 24x7
newsmalayalam.com