വൈദ്യുതി നിയന്ത്രണം തുടരും! ഒഴിവാക്കാനാകാത്ത സാഹചര്യമെന്ന് കെഎസ്ഇബി

വൈദ്യുതി ലഭ്യതയിൽ ഉണ്ടായ കുറവ് പരിഹരിക്കാനാണ് നിയന്ത്രണം...
വൈദ്യുതി നിയന്ത്രണം തുടരും! ഒഴിവാക്കാനാകാത്ത സാഹചര്യമെന്ന് കെഎസ്ഇബി
Source: Screengrab
Published on: 
Updated on: 

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യമെന്ന് കെഎസ്ഇബി. വൈദ്യുതി ലഭ്യതയിൽ ഉണ്ടായ കുറവ് പരിഹരിക്കാനാണ് നിയന്ത്രണം. ജൂണിൽ പ്രതീക്ഷിച്ച മഴ കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം. നിയന്ത്രണം തുടരുമെന്ന് സൂചന നൽകി കെഎസ്ഇബിയുടെ വാർത്താക്കുറിപ്പ്.

ജൂൺ 30 വരെ വൈകീട്ട് 6നും രാത്രി 12നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം. കാലവർഷം ആരംഭിച്ചിട്ടും എൽ നിനോ പ്രതിഭാസത്തിൻ്റെ സ്വാധീനഫലമായി മഴയെ ബാധിച്ചതും മഴ ആവശ്യത്തിന് ലഭിക്കാതിരുന്നതുമാണ് വൈദ്യുതി നിയന്ത്രണത്തിന് കെഎസ്ഇബി വിശദീകരണം നൽകിയത്. ആവശ്യത്തിന് മഴ ലഭിക്കാത്തതിനെ തുടർന്ന് 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് രേഖപ്പെടുത്തിയത്.

വൈദ്യുതി നിയന്ത്രണം തുടരും! ഒഴിവാക്കാനാകാത്ത സാഹചര്യമെന്ന് കെഎസ്ഇബി
"തീവ്രവാദികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്ലാറ്റ്ഫോമായി ടെലഗ്രാം മാറി"; ഗുരുതര ആരോപണവുമായി കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ

വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന കെഎസ്ഇബിയുടെ അറിയിപ്പിന് പിന്നാലെ വലിയ വിമർശനം ഉയർന്നുവന്നിരുന്നു. ലോകകപ്പ് നടക്കുന്ന വേളയിലെ വൈദ്യുതി നിയന്ത്രണം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് വിമർശനവുമായി നിരവധി യുവാക്കൾ അടക്കം രംഗത്തെത്തിയിരുന്നു. എല്ലാവരും ലോകകപ്പ് ആവേശത്തിലായിരിക്കുന്ന ഈ ഘട്ടത്തിൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും ആവശ്യപ്പെട്ടിരുന്നു.