വീണ്ടും ഇരുട്ടടി; സംസ്ഥാനത്ത് വൈദ്യുതി നിരക്കും സർചാർജും കൂടും

2027 മുതൽ 2031 വരെ ഉപഭോക്താക്കളിൽ നിന്നും സർചാർജ് ഈടാക്കുമെന്നാണ് വിവരം.
Electricity tariffs and surcharges will increase in the state
സംസ്ഥാനത്ത് വൈദ്യുതി നിരക്കും സർചാർജും കൂടും
Published on: 
Updated on: 

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കും സർചാർജും കൂടും. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം റെഗുലേറ്ററി കമ്മീഷൻ പുറത്തിറക്കി. വൈദ്യുതി ബോർഡിൻ്റെ മുൻ കാലനഷ്ടമായ 5000 കോടി രൂപ നാലുവർഷം കൊണ്ട് സർചാർജിലൂടെ നികത്താനാണ് തീരുമാനം.

അടുത്ത വർഷം ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർചാർജും നിലവിൽ വരും. ഇതനുസരിച്ച് 2027-28 മുതൽ 2030-31 വരെയുള്ള നാലുവർഷത്തേക്ക് ഉപഭോക്താക്കൾ സർ ചാർജും പുതിയ നിരക്കും നൽകേണ്ടിവരും.

Electricity tariffs and surcharges will increase in the state
DHSE Kerala Plus Two Result 2025: പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.81% വിജയം

വ്യാവസായിക ഉപഭോക്താക്കൾക്ക് ബില്ലിൻ്റെ നിശ്ചിത നിരക്കായിരിക്കും സർചാർജ്. മറ്റുവിഭാഗങ്ങൾക്ക് ഫിക്‌സഡ് ഡിപ്പോസിറ്റിൻ്റെയും വൈദ്യുതി നിരക്കിൻ്റെയും നിശ്ചിത ശതമാനവും. അഞ്ചു വർഷത്തേക്കാണ് താരിഫ് നയം നടപ്പാക്കുന്നത്.

Electricity tariffs and surcharges will increase in the state
"ഉമ്മൻചാണ്ടിയോടുള്ള നീതി നടപ്പാക്കേണ്ടത് മറ്റൊരാളെ വേട്ടയാടി കൊണ്ടല്ല" നിയമത്തിൻ്റെ വഴിക്ക് പോകട്ടെയെന്ന് ചാണ്ടി ഉമ്മൻ
News Malayalam 24x7
newsmalayalam.com