തമിഴ്നാട്: നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. പ്രദേശവാസിയായ രവിയാണ് കൊല്ലപ്പെട്ടത്. ഗൂഡല്ലൂർ ഓവേലി ആറോട്ടുപാറയിൽ ആണ് സംഭവം.
സമീപത്തെ ക്ഷേത്രത്തിൽ ഉത്സവത്തിന് വെള്ളം എത്തിക്കാൻ പോയതായിരുന്നു രവി. അതിനിടയിലാണ് കാട്ടാന ആക്രമിച്ചത്. സംഭവസ്ഥലത്ത് വച്ച് തന്നെ രവി മരിച്ചു.