മലപ്പുറം: മഞ്ചേരി യൂണിറ്റി വിമൻസ് കോളജിൽ അനുമതി ഇല്ലാതെ ആനയെ ഉപയോഗിച്ചതായി പരാതി. എംഎസ്എഫിൻ്റെ ക്യാംപസ് കാരവാൻ പരിപാടിയിലാണ് ആനയെ ഉപയോഗിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കോളേജിൽ സംഭവം നടന്നത്.
സംഭവത്തിൽ എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം വനംമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം ദീപക് ആണ് പരാതി നൽകിയത്.
അതേസമയം, സംഭവം നിഷേധിച്ച എംഎസ്എഫ് നേതൃത്വം പരിപാടിക്ക് ആനയെ കൊണ്ടുവന്നിട്ടില്ലെന്ന് പറഞ്ഞു. മറ്റൊരു പരിപാടിക്ക് പോകുന്ന ആനക്കൊപ്പം ഫോട്ടോ എടുക്കുക മാത്രമാണ് ചെയ്തതെന്നും എംഎസ്എഫ് നേതൃത്വം കൂട്ടിച്ചേർത്തു.