ശീവേലിയ്ക്ക് കോലം കെട്ടുന്നതിനിടെ യുവാവിനെ തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞ് ആന; തളച്ചത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ

ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ച ശേഷം ആനയെ തളച്ചു
ശീവേലിയ്ക്ക് കോലം കെട്ടുന്നതിനിടെ യുവാവിനെ തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞ് ആന; തളച്ചത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ
Source: News Malayalam 24x7
Published on
Updated on

തൃശൂർ: അന്നമനട മഹാദേവ ക്ഷേത്രത്തിൽ ആന ഇടഞ്ഞു. അക്കിക്കാവ് കാർത്തികേയൻ എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ ആക്രമണത്തിൽ തുറനെല്ലൂർ സ്വദേശി വിവേകിന് പരിക്കേറ്റു.ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ച ശേഷം ആനയെ തളച്ചു.

ക്ഷേത്രത്തിൽ ശീവേലിയ്ക്ക് കോലം കെട്ടുന്നതിനിടെയായിരുന്നു സംഭവം. അരികിൽ നിന്ന വിവേകിനെ ആന തുമ്പിക്കൈ കൊണ്ട് കോരിയെടുത്ത ശേഷം എറിയുകയായിരുന്നു.യ പരിക്കേറ്റ വിവേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ തളക്കാനായത്.

ശീവേലിയ്ക്ക് കോലം കെട്ടുന്നതിനിടെ യുവാവിനെ തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞ് ആന; തളച്ചത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ
വാഹനപരിശോധനയ്ക്കിടെ പൊലീസുകാരനെ ഇടിച്ചു തെറിപ്പിച്ച് കാർ; രണ്ടു പേർ അറസ്റ്റിൽ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com