തിരുവനന്തപുരം: പ്രിൻ്റിങ് മെഷീനിൽ സാരി കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. ചെറുകുന്നം സ്വദേശി മീനയാണ് മരിച്ചത്. വർക്കലയിൽ പ്രവർത്തിക്കുന്ന പൂർണ പ്രിൻ്റിങ് പ്രസ്സിലാണ് അപകടം നടന്നത്. മീന 20 വർഷമായി പ്രസ്സിലെ ജീവനക്കാരിയാണ്. മെഷീന് അടുത്തുള്ള ഷെൽഫിൽ നിന്നും സാധനങ്ങൾ എടുക്കുന്നതിനിടയിൽ സാരി മെഷീനിൽ കുടുങ്ങിയാണ് അപകടം ഉണ്ടായത്.