പാലക്കാട്: കോൺഗ്രസ് നേതാവ് പ്രശോഭ് സി. വത്സനെതിരായ ലൈംഗികാരോപണത്തിൽ പ്രതികരിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. കൗൺസിലർക്ക് എതിരായ ലൈംഗിക ആരോപണം ഭയപ്പെടുത്തുന്നതാണ്. കോൺഗ്രസിനെ സംബന്ധിച്ച് ആദ്യം ഹെഡ്മാഷ് , പിന്നെ ക്ലാസ് ടീച്ചർ, ഇപ്പോൾ സ്കൂൾ ലീഡർ എന്ന നിലയിലേക്ക് എത്തി.
കൗൺസിലർക്ക് ഇങ്ങനെയൊരു കാര്യം ചെയ്യാൻ എങ്ങനെ ധൈര്യം കിട്ടി. ഹെഡ് മാഷിനും ക്ലാസ് ടീച്ചർക്കും ആകാമെങ്കിൽ തനിക്ക് എന്തു കൊണ്ട് ആയി കൂടാ എന്ന് ചിന്തിച്ചു കാണുമെന്നും ഇ.എൻ. സുരേഷ് ബാബു പറഞ്ഞു. കോൺഗ്രസ് എന്നത് സ്‌കൂൾ ഓഫ് ഇംമോറൽ സ്റ്റഡീസ് ആയി മാറിക്കഴിഞ്ഞു. ഇങ്ങനെയുള്ള കോൺഗ്രസിനെ ജനം എങ്ങനെ വിശ്വസിക്കുനമെന്നും ഇ.എൻ. സുരേഷ് ബാബു ആരാഞ്ഞു. കേരളത്തിലെ മാതൃകാപരമായ രാഷ്ട്രീയ സംസ്കാരമുണ്ട്. ഇത്തരക്കാർ അത് ഇല്ലാതാക്കുന്നു എന്നും സുരേഷ് ബാബു ചൂണ്ടിക്കാട്ടി.
പ്രശോഭിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും പ്രതികരിച്ചു. പാലക്കാട് മണ്ഡലത്തിൽ ഒരു മാങ്കൂട്ടമല്ല പല മാങ്കൂട്ടങ്ങൾ ഉണ്ടെന്നതിൻ്റെ തെളിവാണ് ഇപ്പോൾ പുറത്തുവന്നത്. കുറ്റക്കാർക്കെതിരെ ഏറ്റവും വരെ പോകുമെന്നും ശോഭ അറിയിച്ചു. പ്രശോഭിനെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്യണം, നടപടി ഉണ്ടായില്ലെങ്കിൽ കുറ്റക്കാരൻ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങില്ലെന്നും ശോഭ വ്യക്തമാക്കി.
പാലക്കാട് എസ്‌പിയെ കാണുമെന്നും എന്തുകൊണ്ട് അറസ്റ്റ് വൈകുന്നു എന്ന് അന്വേഷിക്കുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. പാലക്കാട് നിരവധി ഒളിത്താവളങ്ങളുണ്ട്. അവിടെ നിരവധി മാങ്കൂട്ടങ്ങളും ഉണ്ട്. വോട്ടു പിടിക്കാനുള്ള സമയം നഷ്ടമായാലും വേണ്ടില്ല പ്രചാരണം നിർത്തി വെച്ച് എസ്‌പി ഓഫീസിലേക്ക് പ്രതിഷേധം നടത്തുമെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.